CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 29 Seconds Ago
Breaking Now

ബോറിസിന്റെ ലോക്ക്ഡൗണ്‍ എക്‌സിറ്റ് പദ്ധതിയില്‍ ഈ തീയതികള്‍ സുപ്രധാനം! മാര്‍ച്ച് 8ന് എല്ലാ സ്‌കൂളുകളും തിരിച്ചെത്തും; മാര്‍ച്ച് 29ന് രണ്ട് കുടുംബങ്ങള്‍ക്ക് പുറത്തുവെച്ച് കണ്ടുമുട്ടാം; നോണ്‍-എസെന്‍ഷ്യല്‍ ഷോപ്പും, പബ്ബും, ഹെയര്‍ഡ്രെസറും വാതില്‍ തുറക്കുന്നത് ഏപ്രില്‍ 12ന്; ജീവിതം സാധാരണ നിലയിലെത്താന്‍ ജൂണ്‍ 21 വരെ കാത്തിരിക്കണം; നാട്ടില്‍ പോകാന്‍ ഇനിയും മാസങ്ങള്‍ കഴിയണം

ഇവയെല്ലാം പ്രതീക്ഷിക്കുന്ന തീയതികള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു.

ബ്രിട്ടനില്‍ സാധാരണ ജീവിതത്തിന് അരികിലേക്ക് കാര്യങ്ങള്‍ എത്തിച്ചേരാന്‍ ജൂണ്‍ വരെ കാത്തിരിക്കണം. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ജാഗ്രതയോടെയുള്ള ലോക്ക്ഡൗണ്‍ എക്‌സിറ്റ് സ്ട്രാറ്റജി പ്രഖ്യാപിച്ചതോടെയാണ് ഒറ്റയടിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ കഴിയില്ലെന്ന് വ്യക്തമായത്. നാല് വ്യത്യസ്ത ചുവടുകളായി തിരിച്ച്, രാജ്യത്ത് ഒരുപോലെ മാറ്റങ്ങള്‍ പ്രതിഫലിക്കാനാണ് പദ്ധതി. ജനുവരിയില്‍ കൊറോണാവൈറസ് മഹാമാരി ശക്തിയാര്‍ജ്ജിച്ച ഘട്ടത്തിലാണ് ഇംഗ്ലണ്ടില്‍ മൂന്നാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. 

മാര്‍ച്ച് 8ന് സ്‌കൂളുകള്‍ മടങ്ങിയെത്തുന്നതാണ് ഇതില്‍ ആദ്യ നടപടി. തുടര്‍ന്ന് ഓരോ അഞ്ച് ആഴ്ചയിലും നിയമങ്ങള്‍ പിന്‍വലിക്കും. ഈ തീയതികള്‍ ഉറപ്പുള്ളവയല്ലെന്നും, കൊറോണാവൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ച് മാറ്റങ്ങള്‍ക്ക് വിധേയമാണെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. 

മാര്‍ച്ച് 8: ഒന്നാം ഘട്ടം

ഈ തീയതി മുതല്‍ ഇംഗ്ലണ്ടിലെ എല്ലാ സ്‌കൂളുകളും, കോളേജുകളിലേക്കും വിദ്യാര്‍ത്ഥികള്‍ മടങ്ങിയെത്തും. പ്രാക്ടിക്കല്‍ ടീച്ചിംഗ് ആവശ്യമുള്ള യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും മടങ്ങാം. ഇത് ആവശ്യമില്ലാത്ത വിദ്യാര്‍ത്ഥികളെ ക്യാംപസില്‍ നിന്നും വിലക്കും. ഈസ്റ്റര്‍ ഹോളിഡേയിലാണ് ഇത് പുനഃപ്പരിശോധിക്കുക. ചൈല്‍ഡ്‌കെയര്‍ സെറ്റിംഗുകളും പുനരാരംഭിക്കും. 2 മീറ്റര്‍ സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പാലിക്കാന്‍ കഴിയാത്ത ക്ലാസ്‌റൂം ഉള്‍പ്പെടെയുള്ള ഇന്‍ഡോര്‍ ഇടങ്ങളിലാണ് മാസ്‌ക് ധരിക്കേണ്ടത്. 

ഇംഗ്ലണ്ടിലെ എല്ലാ കെയര്‍ ഹോം അന്തേവാസികള്‍ക്കും ഒരു സന്ദര്‍ശകനെ പതിവായി കാണാന്‍ നോമിനേറ്റ് ചെയ്യാം. റാപ്പിഡ് ടെസ്റ്റിന് വിധേയമായി. പിപിഇ ധരിച്ച്, ഫിസിക്കല്‍ കോണ്ടാക്ട് ചുരുക്കി വേണം ഇത് നടത്താന്‍. വിനോദങ്ങള്‍ക്കായി മറ്റൊരു കുടുംബത്തിലെ വ്യക്തിയുമായി പുറത്ത് വെച്ച് കാണാനും ഈ തീയതി മുതല്‍ അനുമതി കിട്ടും. 

മാര്‍ച്ച് 29: രണ്ടാം ഘട്ടം

ഈ തീയതി മുതല്‍ പുറത്ത് ആറ് പേര്‍ക്ക് വരെ ഒത്തുചേരാന്‍ കഴിയും, ഒപ്പം രണ്ട് കുടുംബങ്ങളില്‍ നിന്നുള്ളവര്‍ക്ക് പൊതു ഇടങ്ങളില്‍ കണ്ടുമുട്ടാം. ഔട്ട്‌ഡോര്‍ സ്‌പോര്‍ട്‌സ് സംവിധാനങ്ങളും ഈ ദിവസം മുതല്‍ തുടങ്ങും. 

മാര്‍ച്ച് 29ന് സ്‌റ്റേ അറ്റ് ഹോം നിര്‍ദ്ദേശം പിന്‍വലിക്കാനാണ് നീക്കം. അതേസമയം പ്രാദേശികമായ ഘടകങ്ങള്‍ കൂടി അടിസ്ഥാനമാക്കിയാണ് ഇത് നടപ്പാക്കുക. അന്താരാഷ്ട്ര യാത്രകള്‍ക്ക് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കൊവിഡ് സുരക്ഷിതമായി കൗണ്‍സില്‍, മേയറല്‍, പോലീസ്, ക്രൈം കമ്മീഷണര്‍ തെരഞ്ഞെടുപ്പുകള്‍ ഇംഗ്ലണ്ടിലും, വെയില്‍സിലും മെയ് 6ന് മുന്നോട്ട് പോകും. 

മൂന്നാം ഘട്ടം: ഏപ്രില്‍ 12

ഈ ഘട്ടത്തിലാണ് വിവിധ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടങ്ങുക. ഹെയര്‍ ഡ്രെസര്‍, നോണ്‍-എസെന്‍ഷ്യല്‍ ഹോസ്പിറ്റാലിറ്റി, ജിം, പബ്ബുകള്‍, റെസ്റ്റൊറന്റുകള്‍ എന്നിവയ്ക്ക് പുറമെ വിവാഹങ്ങളും, സംസ്‌കാര ചടങ്ങുകള്‍ക്കും ഇളവ് അനുവദിക്കാന്‍ ഈ തീയതി വരെ കാത്തിരിക്കണം. അന്താരാഷ്ട്ര യാത്രകള്‍ സംബന്ധിച്ച് വ്യക്തമാകാന്‍ പുതിയ ടാസ്‌ക് ഫോഴ്‌സ് ഈ ഘട്ടത്തിലാണ് പരിശോധന നടത്തുക. 

നാലാം ഘട്ടം: ജൂണ്‍ 21

തുടര്‍ന്നുള്ള ആഴ്ചകളില്‍ വിവിധ വിലക്കുകള്‍ നീക്കി ഈ തീയതി മുതലാണ് ജീവിതം സാധാരണ നിലയിലേക്ക് മടങ്ങാന്‍ സാധ്യതയുള്ളത്. എന്നാല്‍ ഇവയെല്ലാം പ്രതീക്ഷിക്കുന്ന തീയതികള്‍ മാത്രമാണെന്ന് സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.