CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 18 Minutes 14 Seconds Ago
Breaking Now

കോടികള്‍ മൂല്യമുള്ള കരാറുകളല്ല, ശക്തമായ സംവാദത്തിന് വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് മെഗാന്‍; രാജകുടുംബത്തില്‍ നിന്നും അകറ്റിയ ബിസിനസ്സില്‍ ആദ്യത്തെ പണിതുടങ്ങി ഹാരിയും, മെഗാനും

പ്രചോദനമേകാനും, വെല്ലുവിളിക്കാനും, ബോധവത്കരണം നടത്താനും ഇത് ഉപകരിക്കുമെന്നാണ് 36-കാരനായ ഹാരിയുടെ പക്ഷം

രാജകുടുംബത്തില്‍ നിന്നും സമ്പൂര്‍ണ്ണമായി പുറത്താവുകയും, രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന വാര്‍ത്ത പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ആദ്യമായി പൊതുമുഖത്ത് പ്രത്യക്ഷപ്പെട്ട് ഹാരി രാജകമാരനും, ഗര്‍ഭിണിയായ മെഗാന്‍ മാര്‍ക്കിളും. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബാക്കിയുള്ള രാജകീയ പദവികളും, രക്ഷാധികാരി പദവികളും ദമ്പതികളില്‍ നിന്നും രാജകുടുംബം തിരിച്ചെടുത്തത്. ഇപ്പോള്‍ സ്‌പോട്ടിഫൈ ലൈവ് സ്ട്രീം ഈവന്റ് ബ്രോഡ്കാസ്റ്റില്‍ ആര്‍ച്ച്‌വെല്‍ ഓഡിയോ പോഡ്കാസ്റ്റിന്റെ ഭാഗമായുള്ള 20 സെക്കന്‍ഡ് വീഡിയോയിലാണ് ഇരുവരും പ്രത്യക്ഷപ്പെട്ടത്. 

മ്യൂസിക് സ്ട്രീമിംഗ് വമ്പനുമായി കരാര്‍ നേടിയെന്ന് കഴിഞ്ഞ വര്‍ഷമാണ് സസെക്‌സ് ഡ്യൂക്കും, ഡച്ചസും പ്രഖ്യാപിച്ചത്. ഏകദേശം 30 മില്ല്യണ്‍ പൗണ്ട് മൂല്യമുള്ള കരാറാണ് നേടിയതെന്നാണ് കരുതുന്നത്. ഇത്തരം വ്യാപാര കരാറുകളാണ് ദമ്പതികളും, രാജകുടുംബവുമായി അകലാന്‍ പ്രധാന കാരണമായി മാറിയത്. 

അതേസമയം ശക്തമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കാനാണ് പോഡ്കാസ്റ്റ് ഉപയോഗിക്കുകയെന്ന് 39-കാരിയായ മെഗാന്‍ വ്യക്തമാക്കി. പ്രചോദനമേകാനും, വെല്ലുവിളിക്കാനും, ബോധവത്കരണം നടത്താനും ഇത് ഉപകരിക്കുമെന്നാണ് 36-കാരനായ ഹാരിയുടെ പക്ഷം. 'കേള്‍ക്കാന്‍ സാധ്യതയില്ലാത്ത, ആളുകളുടെ കഥകള്‍ ഉയര്‍ത്താനാണ് ആര്‍ച്ച്‌വെല്‍ ഓഡിയോ', മെഗാന്‍ വ്യക്തമാക്കി. 

രാജകുടുംബത്തിന്റെ എതിര്‍പ്പ് കാര്യമാക്കാതെ തങ്ങളുടെ ബിസിനസ്സ് നീക്കങ്ങളുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഹാരിയുടെയും, മെഗാന്റെയും ഉദ്ദേശമെന്ന വിളംബരമാണ് ഇതോടെ പുറത്തുവരുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.