CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Minutes 37 Seconds Ago
Breaking Now

ജീവനോടെ രക്ഷപ്പെടാന്‍ ഭാഗ്യം ഒപ്പമുണ്ടായിരുന്നു! ഗോള്‍ഫര്‍ ടൈഗര്‍ വുഡ് വാഹനാപകടത്തില്‍ നിന്നും അത്ഭുതരമായി രക്ഷപ്പെട്ടു; കാലുകളില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചര്‍, സര്‍ജറിക്ക് വിധേയനായി

ഫ്‌ളോറിഡയില്‍ താമസിക്കുന്ന വുഡ്‌സ് ലോസാഞ്ചലസ് ഗോള്‍ഫ് കോഴ്‌സിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം

ലോസാഞ്ചലസില്‍ അപകടങ്ങള്‍ക്ക് കുപ്രശസ്തമായ മേഖലയില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് ഗോള്‍ഫര്‍ ടൈഗര്‍ വുഡ്‌സ്. സെന്‍ഡ്രല്‍ റിസര്‍വേഷന്‍ കടന്ന് പലതവണ മറിഞ്ഞ എസ്‌യുവിയുടെ മുന്‍ഭാഗം തകര്‍ന്നെങ്കിലും സീറ്റ് ബെല്‍റ്റ് ധരിച്ചതാണ് ജീവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയതെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ പോലീസുകാരന്‍ പറഞ്ഞു. 

ജെനെസിസ് ജിവി80യുടെ ഡ്രൈവര്‍ സീറ്റില്‍ ബോധത്തോടെയാണ് 45-കാരനായ വുഡ്‌സിനെ ഡെപ്യൂട്ടി കാര്‍ലോസ് ഗോണ്‍സാലെസ് കണ്ടെത്തിയത്. അപകടശബ്ദം കേട്ട് ഒരു പ്രദേശവാസി 911ല്‍ വിളിച്ച് അറിയിച്ചത് പ്രകാരമാണ് ഗോണ്‍സാലെസ് സ്ഥലത്തെത്തിയത്. ഗുരുതരമായി പരുക്കേറ്റിരുന്നെങ്കിലും വുഡ്‌സുമായി സംസാരിച്ചതായി പോലീസുകാരന്‍ വ്യക്തമാക്കി. 

ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥലത്തെത്തിയാണ് വുഡ്‌സിനെ ആശുപത്രിയിലെത്തിച്ചത്. ഗോള്‍ഫര്‍ ഏതെങ്കിലും വിധത്തില്‍ മദ്യപിച്ച അവസ്ഥയിലായിരുന്നോയെന്ന് വ്യക്തമല്ല. ഇത് ബ്ലഡ് ടെസ്റ്റുകള്‍ വഴിയാണ് പിന്നീട് സ്ഥിരീകരിക്കുക. താരം യാത്ര ചെയ്ത വാഹനത്തിന്റെ ശക്തമായ നിര്‍മ്മിതിയാണ് യാത്രക്കാരനെ രക്ഷിച്ചതെന്ന് പോലീസ് പറയുന്നു. കാലുകളില്‍ മള്‍ട്ടിപ്പിള്‍ ഫ്രാക്ചറുകള്‍ക്കുള്ള സര്‍ജറിക്ക് വുഡ്‌സിനെ വിധേയനാക്കി. 

ഫ്‌ളോറിഡയില്‍ താമസിക്കുന്ന വുഡ്‌സ് ലോസാഞ്ചലസ് ഗോള്‍ഫ് കോഴ്‌സിലേക്ക് യാത്ര ചെയ്യുമ്പോഴാണ് സംഭവം. നൂറടിയോളം വാഹനം മറിഞ്ഞതായി ഷെറിഫ് അലക്‌സ് വില്ലാനുവ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.