CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 25 Seconds Ago
Breaking Now

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ ; ദുരൂഹതയൊഴിയുന്നില്ല

അരുണിന്റെ നെഞ്ചിലായി 2 കുത്തേറ്റ മുറിവുകളാണ് കണ്ടെത്തിയത്.

ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസിനു സമീപം പതിനേഴുവയസുകാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന ബന്ധു അരുണിന്റെ മൃതദേഹത്തില്‍ കുത്തേറ്റ പാടുകള്‍ കണ്ടെത്തി. അരുണിന്റെ നെഞ്ചിലായി 2 കുത്തേറ്റ മുറിവുകളാണ് കണ്ടെത്തിയത്.

കൊലപാതക സമയത്ത് രേഷ്മയുമായുണ്ടായ മല്‍പ്പിടുത്തത്തിനിടെ ഒരുപക്ഷെ കുത്തേറ്റതാകാമെന്നാണ് പൊലീസ് നിഗമനം. രേഷ്മയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുമെന്ന അരുണിന്റെ കുറ്റസമ്മത കുറിപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെടുത്തിരുന്നു. ഇത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നുവരുന്നതിനിടെയാണ് അരുണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉളി പോലെയുള്ള ആയുധം ഉപയോഗിച്ചാണ് കൊല നടത്തിയതെന്നും രേഷ്മയുടെ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ഇന്‍ക്വസ്റ്റില്‍ അരുണിന്റെ മൃതദേഹത്തിലും കുത്തേറ്റ 2 മുറിവുകള്‍ ഉണ്ട്. ഉളി കൊണ്ടു തന്നെയാണ് ഈ മുറിവുകളും ഉണ്ടായതെന്നാണ് വിലയിരുത്തല്‍. പ്രതി അരുണാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ ഈ ആയുധം കണ്ടെത്തേണ്ടതുണ്ട്.

ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. 

 




കൂടുതല്‍വാര്‍ത്തകള്‍.