CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 55 Minutes 27 Seconds Ago
Breaking Now

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റഘട്ടമായി ; വോട്ടെടുപ്പ് ഏപ്രില്‍ 6 ന് ; വോട്ടെണ്ണല്‍ മെയ് 2 ന്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. മാര്‍ച്ച് 19 വരെ നാമനിര്‍ദേശപത്രിക നല്‍കാം.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി. ഏപ്രില്‍ ആറിനാണ് തെരഞ്ഞെടുപ്പ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് തീയതികള്‍ പ്രഖ്യാപിച്ചത്. കേരളം, പശ്ചിമബംഗാള്‍, തമിഴ്?നാട്?, അസം, പുതുച്ചേരി എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു . അസമില്‍ മൂന്നു ഘട്ടമായാണ് തെരഞ്ഞെടുപ്പ്. എല്ലായിടത്തും മെയ് രണ്ടിനാണ് വോട്ടെണ്ണല്‍.

മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പും ഏപ്രില്‍ ആറിന് നടക്കും. മാര്‍ച്ച് 19 വരെ നാമനിര്‍ദേശപത്രിക നല്‍കാം. കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം മാര്‍ച്ച് 12 നാണു. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 22 . സൂക്ഷ്മ പരിശോധന മാര്‍ച്ച് 20 ന് നടക്കും.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കി തെരഞ്ഞെടുപ്പ് നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കോവിഡ് കണക്കിലെടുത്ത് കൂടുതല്‍ പോളിങ് ബൂത്തുകളുണ്ടാകും. കേരളത്തില്‍ ഇത്തവണ 40771 പോളിങ് ബൂത്തുകളാണുള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാമെന്ന് അദ്ദേഹം പറഞ്ഞു. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ചു പേര്‍ക്ക് മാത്രമാണ് അനുമതി.

കമ്മീഷന്റെ സമ്പൂര്‍ണ യോഗം വെള്ളിയാഴ്ച തെരഞ്ഞെടുപ്പ്? കമീഷന്‍ ആസ്?ഥാനത്ത്? ചേര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ്? വാര്‍ത്താ?സമ്മേളനം. തെരഞ്ഞെടുപ്പ്? കമ്മീഷന്‍ അഞ്ചു സംസ്?ഥാനങ്ങളിലുമെത്തി ഒരുക്കങ്ങള്‍ വിലയിരുത്തിയിരുന്നു. കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാള്‍, അസം എന്നീ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭയുടെ കാലാവധി മെയ് മാസത്തോടെ തീരുന്നത്. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ തവണ ഏഴ് തവണയായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.