CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 2 Seconds Ago
Breaking Now

ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ വരുന്നു ; ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച വാക്‌സിന് അനുമതി നല്‍കി

കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു.

ലോകത്ത് ആദ്യമായി ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ വരുന്നു. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വികസിപ്പിച്ച വാക്‌സിന്റെ ഒറ്റ ഡോസ് കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അമേരിക്ക അനുമതി നല്‍കിയിരിയ്ക്കുകയാണ്. കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ക്ക് ഉള്‍പ്പടെ ഈ വാക്‌സിന്‍ ഏറെ ഫലപ്രദമാണെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്ഡിഎ) അറിയിച്ചു.

ഒറ്റ ഡോസ് ആയതിനാല്‍ വാക്‌സിന്‍ വിതരണം വേഗത്തിലാക്കാനും സാധിക്കും. ഇത് അമേരിക്കക്കാര്‍ക്ക് ആവേശകരമായ വാര്‍ത്തയാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം സാമൂഹിക അകലം പോലുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. വൈറസിന്റെ പുതിയ വഭേദങ്ങള്‍ ഇപ്പോഴും ഭീഷണിയാണെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

 




കൂടുതല്‍വാര്‍ത്തകള്‍.