CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 44 Minutes 47 Seconds Ago
Breaking Now

ബംഗാളിലെ കോണ്‍ഗ്രസ് റാലിയെന്ന് ടി സിദ്ദിഖ്; ഷെയര്‍ ചെയ്തത് രണ്ടു വര്‍ഷം മുമ്പത്തെ ഇടതു റാലിയുടെ കളര്‍ ഫില്‍റ്റര്‍ ചെയ്ത ചിത്രം

യഥാര്‍ത്ഥത്തില്‍ 2019 ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി നടത്തിയ റാലിയിയിരുന്നു ചിത്രത്തില്‍.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൊല്‍ക്കത്തയില്‍ നടന്ന ഇടത്‌കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ചിത്രം പ്രചരിക്കുന്നു. 2019 ല്‍ ഇടതുപാര്‍ട്ടികള്‍ നടത്തിയ വമ്പന്‍ റാലിയുടെ ചിത്രമാണ് പ്രചരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് അടക്കമുള്ളവരാണ് ഈ ചിത്രം സമൂഹമാധ്യമങ്ങളില്‍ കോണ്‍ഗ്രസ് റാലിയെന്ന പേരില്‍ പങ്കുവെച്ചിരിക്കുന്നത്. 'കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ കോണ്‍ഗ്രസ് മുന്നണിയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനം' എന്ന പേരിലാണ് സിദ്ദിഖ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ 2019 ലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടതുമുന്നണി നടത്തിയ റാലിയിയിരുന്നു ചിത്രത്തില്‍. ഞായറാഴ്ച ഇടത്‌കോണ്‍ഗ്രസ് സഖ്യത്തിന്റെ റാലി നടന്ന കൊല്‍ക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിലായിരുന്നു ഈ റാലിയും നടന്നത്. അന്നത്തെ റാലിയുടെ രണ്ട് ചിത്രങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. ഇവയിലൊരു ചിത്രം കളര്‍ ഫില്‍റ്ററും ചെയ്തിട്ടുണ്ട്.

ടി സിദ്ദിഖിന് പുറമെ പശ്ചിമബംഗാളിലെ കോണ്‍ഗ്രസ് നേതാക്കളും ഈ ചിത്രം പങ്കുവെച്ചിരുന്നു. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ ചിത്രം ട്വീറ്റ് ചെയ്യുകയും പിന്നീട് അബന്ധം മനസ്സിലാക്കി ഡിലീറ്റ് ചെയ്യുകയുമായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.