CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 52 Minutes 37 Seconds Ago
Breaking Now

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്നു ; 'പാപ്പന്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു

ഏഴു വര്‍ഷത്തെ ഇടവേളയ്ക്ക് സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിക്കുന്ന 'പാപ്പന്‍' ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു. പ്രഗത്ഭനായ സംവിധായകന്‍ ജോഷി സര്‍ ഷൂട്ടിംഗിന്റെ കാര്യങ്ങള്‍ക്കായി വിളിച്ച് തുടങ്ങിയെന്നും മാര്‍ച്ച് അഞ്ചിന് തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുമെന്നും സുരേഷ് ഗോപി സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി.

പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവിടങ്ങളിലായാണ് പാപ്പന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നത്. സുരേഷ് ഗോപിയുടെ 252ാമത് ചിത്രമാണ് പാപ്പന്‍. സണ്ണി വെയിന്‍, നൈല ഉഷ, നീത പിള്ള, ഗോകുല്‍ സുരേഷ് ഗോപി, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.