CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 27 Seconds Ago
Breaking Now

ഒരു പദവിയും ആഗ്രഹിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ന്നത് ; ജന സേവനം മാത്രമാണ് ലക്ഷ്യമെന്ന് ഇ ശ്രീധരന്‍

ഇപ്പോഴത്തെ വിവാദങ്ങളില്‍ വിഷമമില്ലെന്നും ഇ. ശ്രീധരന്‍

മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പാര്‍ട്ടി അത്തരമൊരു നിര്‍ദേശം വെച്ചാല്‍ സ്വീകരിക്കും. ഇപ്പോഴത്തെ വിവാദങ്ങളില്‍ വിഷമമില്ലെന്നും ഇ. ശ്രീധരന്‍ വ്യക്തമാക്കി. ജനസേവനം മാത്രമാണ് തന്റെ ലക്ഷ്യം. ഒരു പദവിയും ആഗ്രഹിച്ചല്ല ബി.ജെ.പിയില്‍ ചേര്‍ന്നതെന്നും ഇ. ശ്രീധരന്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം തിരുവല്ലയില്‍ വിജയ യാത്രയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകവെയാണ് ഇ. ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പ്രഖ്യാപിച്ചത്. ഇ.ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതിവരുത്താനാണെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പ്രസ്താവന.

എന്നാല്‍ സുരേന്ദ്രന്‍ പ്രഖ്യാപിച്ചതിന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരുത്തലുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി അധ്യക്ഷനുമായി താന്‍ സംസാരിച്ചിരുന്നുവെന്നും ഒരു പ്രസ്താവനയും നടത്തിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.  കേരളത്തിലെ ചില വിഷയങ്ങള്‍ മാത്രമാണ് പരാമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു. അതിനാല്‍ ഇത് ഒരു പ്രഖ്യാപനമായി കണക്കാക്കേണ്ടതില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.