CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 18 Seconds Ago
Breaking Now

നഴ്‌സുമാരായി ജോലി ചെയ്ത കാത്തലിക് കന്യാസ്ത്രീകളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി; പോളണ്ടിലെ നിന്നും കണ്ടെടുത്തത് രണ്ടാം ലോകമഹായുദ്ധ കാലത്ത് റഷ്യന്‍ സൈനികര്‍ വകവരുത്തിയ കന്യാസ്ത്രീകളുടെ അവശിഷ്ടങ്ങള്‍

രോഗികളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത അതേ സ്ഥലത്ത് വെച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടത്

രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് സൈനികര്‍ വധിച്ച മൂന്ന് കാത്തലിക് കന്യാസ്ത്രീകളുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. യുദ്ധത്തിന്റെ അവസാന കാലത്ത് വധിക്കപ്പെട്ട നഴ്‌സുമാരായി ജോലി ചെയ്തിരുന്ന കന്യാസ്ത്രീകളുടെ ശരീര അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. 

1944ല്‍ നാസികള്‍ തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചതോടെയാണ് പോളണ്ടില്‍ ചുവപ്പ് സൈന്യം കടന്നുകയറിയത്. മതപരമായ കേന്ദ്രങ്ങള്‍ കൊള്ളടയിച്ചും, പള്ളികള്‍ നശിപ്പിച്ചും നിയന്ത്രണം പിടിച്ചെടുക്കാനാണ് അവരുടെ സൈന്യം ശ്രമിച്ചത്. ഓലിസ്റ്റിനിലെ മരിയന്‍ ഹോസ്പിറ്റലില്‍ നഴ്‌സുമാരായി സേവനം അനുഷ്ഠിച്ചിരുന്ന ഏഴ് കന്യാസ്ത്രീകളെയാണ് സോവിയര്‍ സൈനികര്‍ കൊലപ്പെടുത്തിയതെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 

പോളണ്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാഷണല്‍ റിമബ്രന്‍സാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താനായി പദ്ധതി പ്രഖ്യാപിച്ചത്. കഴിഞ്ഞ സമ്മറില്‍ ഡാന്‍സ്‌കില്‍ നിന്നും സിസ്റ്റര്‍ ചാരിത്യാനയുടെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. ഒക്ടോബറില്‍ സിസ്റ്റര്‍ ജനറോസ, സിസ്റ്റര്‍ ക്രൈസ്‌റ്റോഫോറ, സിസ്റ്റര്‍ ലൈബീരിയ എന്നിവരുടെ അവശിഷ്ടങ്ങളും കണ്ടെത്തി. 

ഒടുവിലായി ഇതുവരെ കാണാതിരുന്ന സിസ്റ്റര്‍ റോളാണ്ട, സിസ്റ്റര്‍ ഗണ്‍ഹില്‍ഡ, സിസ്റ്റര്‍ ബോണ എന്നിവരുടെ ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. കുരിശുകള്‍, മതപരമായ വസ്ത്രങ്ങള്‍, റോസറികള്‍ എന്നിവയും അവശിഷ്ടങ്ങള്‍ സമീപം കിടന്നിരുന്നു.രോഗികളെ പരിചരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്ത അതേ സ്ഥലത്ത് വെച്ച് പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ കന്യാസ്ത്രീകള്‍ കൊല്ലപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.