CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 48 Seconds Ago
Breaking Now

നഴ്‌സുമാര്‍ കിടന്ന് കരഞ്ഞിട്ട് കാര്യമില്ല! തരാന്‍ പറ്റുന്നതാണ് തന്നത്; 1% ശമ്പള വര്‍ദ്ധനവില്‍ എന്‍എച്ച്എസ് രോഷം തള്ളി ബോറിസ് ജോണ്‍സണ്‍; നഴ്‌സ് സമരത്തിന് പിന്തുണയുമായി ലേബര്‍

പബ്ലിക് സെക്ടര്‍ മേഖലയില്‍ പേ ഫ്രീസ് നിലനില്‍ക്കുകയാണെന്ന് മറക്കരുത്', ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 1% ശമ്പള വര്‍ദ്ധനവ് നിര്‍ദ്ദേശം മുന്നോട്ട് വെച്ചതിനെതിരെ ഉയരുന്ന രോഷം തള്ളി ബോറിസ് ജോണ്‍സണ്‍. നഴ്‌സുമാര്‍ സമരത്തിന് ഇറങ്ങുന്നതിന് പിന്തുണ നല്‍കാന്‍ ലേബര്‍ പാര്‍ട്ടി ഒരുങ്ങുമ്പോഴാണ് പ്രധാനമന്ത്രി ഈ നിലപാട് സ്വീകരിക്കുന്നത്. 

നല്‍കാന്‍ കഴിയാവുന്നതെല്ലാം ഹെല്‍ത്ത് വര്‍ക്കേഴ്‌സിന് നല്‍കിയെന്നാണ് പ്രധാനമന്ത്രി അവകാശപ്പെടുന്നത്. ഡൗണിംഗ് സ്ട്രീറ്റിന് പുറത്ത് പ്രതിഷേധങ്ങള്‍ നടക്കുമ്പോഴാണ് ബോറിസ് ന്യായവാദങ്ങള്‍ നിരത്തുന്നത്. അതേസമയം സമരമുഖത്തേക്ക് ഇറങ്ങാന്‍ തയ്യാറെടുക്കുകയാണെന്നാണ് ഷാഡോ ഹെല്‍ത്ത് സെക്രട്ടറി ജോണ്‍ ആഷ്‌വര്‍ത്ത് നല്‍കുന്ന സൂചന. 

12.5 ശതമാനം വര്‍ദ്ധനവാണ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ആവശ്യപ്പെടുന്നത്. കൂടാതെ സ്‌ട്രൈക്ക് ഫണ്ടായി 35 മില്ല്യണ്‍ പൗണ്ട് തയ്യാറാക്കാനാണ് നീക്കം. ഇതിന് പകരം 1% വര്‍ദ്ധനവ് അപമാനിക്കുന്നതിന് തുല്യമാണെന്നാണ് യൂണിയനുകളുടെ പക്ഷം. 

'എന്‍എച്ച്എസ് ജീവനക്കാരോട് അഗാധമായ നന്ദിയുണ്ട്. സോഷ്യല്‍ കെയര്‍ വര്‍ക്കേഴ്‌സും മഹാമാരി കാലത്ത് ഹീറോ നിലപാടാണ് സ്വീകരിച്ചത്. ഈ സമയത്ത് എത്രത്തോളം നല്‍കാന്‍ കഴിയുമോ അതിന്റെ പരമാവധിയാണ് നല്‍കുന്നത്. ഇന്‍ഡിപെന്‍ഡന്റ് പേ റിവ്യൂ ബോഡി നിര്‍ദ്ദേശം പരിശോധിച്ച് പ്രതികരിക്കും. പബ്ലിക് സെക്ടര്‍ മേഖലയില്‍ പേ ഫ്രീസ് നിലനില്‍ക്കുകയാണെന്ന് മറക്കരുത്', ബോറിസ് ജോണ്‍സണ്‍ ഓര്‍മ്മിപ്പിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.