CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Minutes 52 Seconds Ago
Breaking Now

എന്തുപറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?', എന്ന് മമ്മൂക്കയുടെ ചോദ്യം : കാന്‍സര്‍ അതിജീവനത്തെ കുറിച്ച് സുധീര്‍ കരമന

കാന്‍സറിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ച് നടന്ന കഥ പറഞ്ഞ് നടന്‍ സുധീര്‍ .വനിതയുമായുളള അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.

സുധീറിന്റെ വാക്കുകള്‍

'ഡ്രാക്കുള' എന്ന സിനിമയ്ക്ക് വേണ്ടിയാണ് ബോഡി ബില്‍ഡിങ് തുടങ്ങിയത്. സിനിമ കഴിഞ്ഞിട്ടും മസിലുകളുടെ ഹരം മാറിയില്ല. വര്‍ക് ഔട്ട് ആയിരുന്നു ലഹരി.

ഒരു വര്‍ഷം മുന്‍പ് മുണ്ടില്‍ ചോര കണ്ടു. അപ്പോള്‍ ഞാന്‍ ഹൈറേഞ്ചിലായിരുന്നു. അട്ട കടിച്ചതാകുമെന്ന് കരുതി കാര്യമായി എടുത്തില്ല. അടുത്ത ദിവസം വീട്ടിലെത്തിയിട്ടും ഇത് ആവര്‍ത്തിച്ചു. ഡോക്ടറെ കണ്ടപ്പോള്‍ പൈല്‍സ് ആയിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം.

കൊളനോസ്‌കോപ്പിയും എന്‍ഡോസ്‌കോപ്പിയും ചെയ്യാന്‍ പറഞ്ഞു. ഒപ്പം കുറച്ച് മരുന്നുകളും.  പിന്നെ, ആ വഴിക്ക് പോയതേയില്ല. ടെസ്റ്റുകളോടുമുള്ള പേടിയായിരുന്നു പ്രധാന കാരണം.

മമ്മൂക്ക നായകനായ 'മാമാങ്കം' സിനിമയുടെ തിരക്കിലേക്ക് കയറിയതോടെ അസുഖമെല്ലാം മറന്നു. എന്റെ ശരീരം ഞാന്‍ പോലുമറിയാതെ മെലിഞ്ഞു തുടങ്ങിയിരുന്നു. മമ്മൂക്ക ഒരു ദിവസം ചോദിച്ചു. 'എന്തു പറ്റി, നിന്റെ മസിലൊക്കെ ഉടഞ്ഞല്ലോടാ?' 'ഹേയ് ഇല്ലല്ലോ മമ്മൂക്കാ, ഇതല്ലേ മസില്‍' എന്ന് പറഞ്ഞ് ഞാന്‍ മസിലു പെരുപ്പിക്കുമ്പോഴും എന്റെയുള്ളിലെ കാന്‍സര്‍ രണ്ടാം സ്റ്റേജ് കഴിഞ്ഞിരുന്നു.' സുധീര്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.