CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 10 Seconds Ago
Breaking Now

മോഹന്‍ലാലിന്റെ ബറോസിന്റെ സെല്‍ഫി വൈറല്‍

മോഹന്‍ലാലിന്റെ ആദ്യ  സംവിധാന സംരംഭം  ബറോസിന്റെ തിരക്കിലാണ് പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍. ഇടവേളയില്‍ ലാലിനൊപ്പം സമയം ചെലവഴിക്കുകയാണ് അദ്ദേഹം.

സിനിമ സംഭാഷണങ്ങള്‍ക്കിടെ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫിയാണ് ശ്രദ്ധ നേടുന്നത്. നടന്റെ കഴുത്തില്‍ കുരിശുമാല കാണാം. ബാറോസ് എന്ന നിധി കാക്കുന്ന ഭൂതമായി ലാല്‍ വേഷമിടുന്നുണ്ട്.  ഭൂതത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു എന്നാണ് കരുതുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുക. പൃഥ്വിരാജ്, പ്രതാപ് പോത്തന്‍, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.