CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
25 Minutes 55 Seconds Ago
Breaking Now

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍! സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ബോറിസിന്റെ മുന്നറിയിപ്പ്; ദാഹിച്ച് വലഞ്ഞ ജനങ്ങള്‍ പബ്ബിലെത്തി രണ്ടെണ്ണം വീശി; മുടിവെട്ടാനും, ബ്യൂട്ടി ട്രീറ്റ്‌മെന്റിനും സമയം നോക്കാതെ ക്യു നിന്ന് ബ്രിട്ടീഷുകാര്‍; ക്ലോക്കില്‍ 12 അടിച്ചപ്പോള്‍ കൊവിഡ് നിയമങ്ങളില്‍ ഇളവ് പ്രാബല്യത്തില്‍

പുതിയ കെയര്‍ ഹോം നിയമങ്ങള്‍ അനുസരിച്ച് രണ്ട് സന്ദര്‍ശകര്‍ക്ക് അന്തേവാസിയെ കാണാന്‍ അനുമതി ലഭിക്കും

ഏപ്രില്‍ 12, അര്‍ദ്ധരാത്രി 12. ബ്രിട്ടനില്‍ എല്ലായിടത്തും സ്റ്റോറുകളില്‍ അവസാനവട്ട ഒരുക്കങ്ങള്‍, ബിയറുകള്‍ രുചിച്ച് നോക്കി ഉറപ്പുവരുത്തി ലാന്‍ഡ്‌ലോര്‍ഡ്‌സ്, റെസ്‌റ്റൊറന്റുകളില്‍ സാധനങ്ങള്‍ ഒരുക്കിവെച്ച് ഉടമകള്‍. ഇത്രയും ജാഗ്രതാപരമായ ഒരുക്കങ്ങളോടെയാണ് ഏപ്രില്‍ 12ന് പ്രാബല്യത്തില്‍ വന്ന കൊറോണാവൈറസ് നിയമത്തിലെ ഇളവുകളെ ജനങ്ങള്‍ വരവേറ്റത്. ബിയര്‍ ഗാര്‍ഡനുകള്‍, ഷോപ്പുകള്‍, ഹെയര്‍ഡ്രസേഴ്‌സ്, ജിം എന്നിവയ്ക്ക് പുറമെ ലൈബ്രറികളും, സൂവും, നെയില്‍ സലൂണും ഷട്ടര്‍ തുറക്കും. 

വിലക്കുകളില്‍ നീക്കിയ നിമിഷത്തിനായി കാത്തിരുന്നവര്‍ അര്‍ദ്ധരാത്രിയില്‍ തന്നെ പബ്ബുകളില്‍ എത്തി. അടച്ചുപൂട്ടിയിരുന്ന ജനം സുപ്രധാന ഇളവുകള്‍ ലഭിക്കുന്നതോടെ വാതില്‍ പൊളിച്ച് പുറത്തിറങ്ങുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷ. ഒരാഴ്ച കൊണ്ട് 4.5 ബില്ല്യണ്‍ പൗണ്ട് വരുമാനമാണ് ഈ വിധം പ്രതീക്ഷിക്കുന്നത്. നോണ്‍-എസെന്‍ഷ്യല്‍ വിഭാഗത്തില്‍ വരുന്ന എല്ലാ ഷോപ്പുകളും തുറക്കാനാണ് ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. പബ്ബുകളും, റെസ്റ്റൊറന്റുകളും, കഫെയും ഔട്ട്‌ഡോര്‍ സേവനങ്ങളാണ് നല്‍കുക. മെയ് 17ന് ശേഷമാകും ഇന്‍ഡോര്‍ സേവനങ്ങള്‍ ആരംഭിക്കുക. 

മാസ് ടെസ്റ്റിംഗ് സംവിധാനമാണ് സര്‍ക്കാര്‍ രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. ആഴ്ചയില്‍ രണ്ട് ടെസ്റ്റ് വീതം നടത്താനാണ് ജനങ്ങളോട് ആവശ്യപ്പെടുന്നത്. പുതിയ കെയര്‍ ഹോം നിയമങ്ങള്‍ അനുസരിച്ച് രണ്ട് സന്ദര്‍ശകര്‍ക്ക് അന്തേവാസിയെ കാണാന്‍ അനുമതി ലഭിക്കും. ഷോപ്പുകള്‍ക്ക് രാത്രി 10 മണി തുറന്ന് പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ആറ് ദിവസമാണ് തിരക്കുകുറയ്ക്കാനുള്ള ഈ പ്രവൃത്തിസമയം. വിവാഹങ്ങള്‍ പോലുള്ള ചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം ആറില്‍ നിന്നും 15-ലേക്ക് ഉയര്‍ത്തി. 

അതേസമയം പുതിയ സ്വാതന്ത്ര്യം ജനങ്ങള്‍ ജാഗ്രതയോടെ ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉപദേശിക്കുന്നത്. ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന ഘട്ടത്തില്‍ ബോറിസ് പബ്ബില്‍ പിന്റ് കുടിക്കാന്‍ എത്തേണ്ടതായിരുന്നെങ്കിലും ഫിലിപ്പ് രാജകുമാരന്റെ മരണം നടന്ന സാഹചര്യത്തില്‍ ഇത് മാറ്റിവെയ്ക്കുകയായിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.