CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 23 Seconds Ago
Breaking Now

വോക്കിങ്ങ് മലയാളികളെ വേദനയിലാഴ്ത്തി ജോസ് ചേട്ടന്‍ യാത്രയായി ; അന്തരിച്ചത് ആദ്യകാല കുടിയേറ്റ മലയാളി

വോക്കിങ് മലയാളികളുടെ പ്രിയപ്പെട്ട വ്യക്തിയായിരുന്ന ജോസ് ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ വോക്കിങ് ചെര്‍ട്‌സി സെന്റ് പീറ്റേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.

വോക്കിങ്ങ് മലയാളിയും ആദ്യ കാല കുടിയേറ്റത്തില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ സ്വദേശിയുമായ ജോസ് ജോസഫ് ഓടയ്ക്കല്‍ (66) അന്തരിച്ചു. യുകെയില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തും.

വോക്കിങ് മലയാളികളുടെ പ്രിയപ്പെട്ട വ്യക്തിയായിരുന്ന ജോസ് ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ വോക്കിങ് ചെര്‍ട്‌സി സെന്റ് പീറ്റേഴ്‌സ് ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.

ഹൃദയ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ഉദര സംബന്ധ പ്രശ്‌നങ്ങളും അലട്ടിയിരുന്നു. ദീര്‍ഘകാലമായി സെന്റ് ജോര്‍ജ് ആശുപത്രിയിലും സെന്റ് പീറ്റേഴ്‌സ് ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു.

വോക്കിങ് മലയാളികള്‍ക്ക് തീരാ ദുഖമാണ് ഈ വേര്‍പാട്.

മരണ വിവരം അറിഞ്ഞ് കൂടുതല്‍ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി. കണ്ണൂര്‍ ജില്ലയില്‍ എടൂര്‍ പള്ളി ഇടവകാംഗമായിരുന്ന ഓടയ്ക്കല്‍ കുടുംബാംഗമായ പരേതനായ ജോസഫിന്റെയും ഏലിക്കുട്ടിയുടേയും മകനാണ് ജോസ് ജോസഫ്. നാലു സഹോദരിമാരും രണ്ട് സഹോദരന്മാരും ഉണ്ട്.

വെയ്ബ്രിഡ്ജില്‍ താമസിച്ചിരുന്ന ജോസ് വൈറ്റിലി വില്ലേജില്‍ സീനിയര്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും കാലം മുമ്പാണ് പെന്‍ഷനായത്. വോക്കിങ് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റി ട്രസ്റ്റിയായി പ്രവര്‍ത്തിച്ചിരുന്നു.

എടൂര്‍ സ്വദേശിനിയായ തകിടിയേല്‍ കുടുംബാംഗമായ മോളി തോമസാണ് ഭാര്യ. വൈറ്റിലി വില്ലേജില്‍ സീനിയര്‍ നഴ്‌സായി ജോലി ചെയ്യുന്നു. രണ്ടു മക്കളാണുള്ളത് . സൗമ്യ, ഭര്‍ത്താവ് ജോമിത്

രണ്ടാമത്തെ മകന്‍ ജോമിന്‍ , ഭാര്യ മിന്ന .ഏവരും യുകെയില്‍ ജോലി ചെയ്യുന്നു. ബിസിനസ് ആവശ്യത്തിനായി കേരളത്തില്‍ പോയ ജോമി മരണ വിവരം അറിഞ്ഞ് നാളെ യുകെയിലേക്കെത്തും. ഇതിന് ശേഷം സംസ്‌കാര തീയതി തീരുമാനിക്കൂ.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുകെയില്‍ തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തുക. 

പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളി അനുശോചനം രേഖപ്പെടുത്തുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.