CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 31 Minutes 56 Seconds Ago
Breaking Now

മതനിന്ദയ്ക്ക് വധശിക്ഷ കാത്ത് രണ്ട് ക്രിസ്ത്യന്‍ നഴ്‌സുമാര്‍; സഹജീവനക്കാരിയുടെ ലോക്കര്‍ വൃത്തിയാക്കിയപ്പോള്‍ ഖുറാന്‍ വാക്യം കുറിച്ച സ്റ്റിക്കര്‍ നീക്കം ചെയ്തത് പാതകമായി; ചോദ്യം ചെയ്യലിനിടെ നഴ്‌സിന് കുത്തേറ്റു

ജനക്കൂട്ടം കൊലപ്പെടുത്തുമെന്നായതോടെ പോലീസ് ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്

ഖുറാന്‍ വാക്യം എഴുതിയ സ്റ്റിക്കര്‍ നീക്കം ചെയ്തത് മതനിന്ദയെന്ന് ആരോപിച്ച് പാകിസ്ഥാനില്‍ രണ്ട് ക്രിസ്ത്യന്‍ നഴ്‌സുമാര്‍ വധശിക്ഷ നേരിടുന്നു. മുസ്ലീം സഹജീവനക്കാരിയുടെ ലോക്കര്‍ വൃത്തിയാക്കിയപ്പോഴാണ് ഈ നഴ്‌സുമാര്‍ 'മഹാപാതകം' നടത്തിയത്. 

മതനിന്ദ ആരോപണം ഉയര്‍ന്നതോടെ ഫൈസലാബാദിലെ ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിക്ക് മുന്നില്‍ തടിച്ചുകൂടിയ ജനക്കൂട്ടം നഴ്‌സുമാരായ മറിയം ലാല്‍, ന്യൂഷ് ഉറൂജ് എന്നിവരെ തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ടു. ഹെഡ് നഴ്‌സിന്റെ ലോക്കല്‍ വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഒരു പേന ഉപയോഗിച്ച് ഇവര്‍ സ്റ്റിക്കര്‍ ചുരണ്ടിക്കളഞ്ഞതെന്ന് സ്ത്രീകള്‍ പോലീസിനോട് പറഞ്ഞു. 

ഇതിന്റെ പേരിലുള്ള വാഗ്വാദങ്ങള്‍ക്കിടെ ഒരു ഹോസ്പിറ്റല്‍ വര്‍ക്കര്‍ ലാലിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. ജനക്കൂട്ടം കൊലപ്പെടുത്തുമെന്നായതോടെ പോലീസ് ഇടപെട്ടാണ് ഇവരെ രക്ഷിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് 15 ദിവസത്തേക്ക് ഇവരെ റിമാന്‍ഡ് ചെയ്തു. 

രാജ്യത്തെ മതനിന്ദാ നിയമങ്ങളില്‍ മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെടുന്ന തീവ്ര ഇസ്ലാമിക പാര്‍ട്ടി തെഹ്രിക് ഇ ലബായിക് പാകിസ്ഥാനാണ് പ്രതിഷേധങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ കര്‍ശന മതനിന്ദാ നിയമങ്ങള്‍ പ്രകാരം പ്രവാചനകനെയോ, ഇസ്ലാമിനെയോ, ഖുറാന്‍, ചില പരിശുദ്ധ വ്യക്തികള്‍ എന്നിവരെ അപമാനിച്ചാല്‍ വധശിക്ഷയാണ് നടപ്പാക്കുക. 




കൂടുതല്‍വാര്‍ത്തകള്‍.