CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 18 Seconds Ago
Breaking Now

ഭാമയുടെ കാര്യത്തില്‍ താന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും, അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല ; വിപിന്‍ മോഹന്‍

തന്റെ മകള്‍ മഞ്ജിമയെ പോലെ ആണ് താന്‍ ഏറെ ഇഷ്ടപ്പെടുന്ന  നടി ഭാമയുടെ സംസാരവും പെരുമാറ്റവുമെന്ന് മലയാള സിനിമയിലെ ക്യാമറമാന്‍ വിപിന്‍ മോഹന്‍ .

അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ താന്‍  കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു

''ഭാമ നായികയായ ഒരു സിനിമയില്‍ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുള്ളൂ. എനിക്ക് എന്റെ മകളെ പോലെ തോന്നുന്ന കുട്ടിയാണ് ഭാമ. ആ സംസാരവും, നോട്ടവുമെല്ലാം അങ്ങനെ തോന്നും. അതുകൊണ്ട് തന്നെ സെറ്റില്‍ ഭാമയുടെ കാര്യത്തില്‍ ഞാന്‍ കുറച്ചു ഓവര്‍ പ്രൊട്ടക്റ്റീവ് ആയിരിക്കും. അത് എത്രകണ്ടു ഭാമയ്ക്ക് ഇഷ്ടാമാകുന്നുണ്ട് എന്നൊന്നും ചിന്തിക്കാറില്ല. എന്തായാലും മഞ്ജിമയെ പോലെ തോന്നുന്നത് കൊണ്ടു എനിക്ക് മകളോടെന്ന പോലെ ജീവനാണ്. 'ഈ പുസ്തകം വായിക്കണം', 'ആ സിനിമ കാണണം' എന്നൊക്കെ ഞാന്‍ പറഞ്ഞു കൊടുക്കും. നല്ല മെസേജ് ഒക്കെ കാണുമ്പോള്‍ എന്റെ ഫോണില്‍ നിന്ന് ഫോര്‍വേര്‍ഡ് ചെയ്യും.  മഞ്ജിമയെ മിസ് ചെയ്യുന്നത് ഭാമ അടുത്തുവരുമ്പോള്‍ മാറിക്കിട്ടും'വിപിന്‍ പറയുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.