CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 25 Minutes 30 Seconds Ago
Breaking Now

തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ മുല്ലപ്പള്ളിയുടെ രാജിയ്ക്കായി മുറവിളി ; കെ സുധാകരനേയോ കെ മുരളീധരനേയോ അധ്യക്ഷ സ്ഥാനത്തെത്തിക്കണമെന്നാവശ്യം ശക്തം

ചെന്നിത്തല മാറിയാല്‍ പിന്നെ സാധ്യത വി ഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്.

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചതായി സൂചന. എഐസിസി നേതൃത്വവുമായി ഇക്കാര്യം സംസാരിച്ചു എന്നാണ് വിവരം. മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം തുടര്‍ നടപടി എന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി മുറവിളി ആണ് ഉയരുന്നത്.മുല്ലപ്പള്ളിയെ മാറ്റി കെ സുധാകരനെയോ, കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.  ചെന്നിത്തല മാറിയാല്‍ പിന്നെ സാധ്യത വി ഡി സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്.

അതിനിടെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തല മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ് വ്യക്തമാക്കി. സ്ഥാനം ഒഴിഞ്ഞേക്കും എന്ന് ചെന്നിത്തല സൂചിപ്പിച്ചതോടെ ആണ് ഗ്രൂപ്പ് എതിര്‍പ്പ് ഉയര്‍ത്തുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല നടത്തിയത് മികച്ച പ്രവര്‍ത്തനം ആണെന്നും അതിനു പാര്‍ട്ടി പിന്തുണ വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല തുടരുന്നതിലും ഹൈക്കമാന്‍ഡ് അന്തിമ നിലപാട് എടുക്കും.

മേല്‍ത്തട്ടിലെ ആവേശത്തിനപ്പുറം സംഘടനാസംവിധാനം തകര്‍ന്നടിഞ്ഞതിന്റെ ചോദ്യങ്ങളാണ് മുല്ലപ്പള്ളിക്ക് നേരെ ഉയരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.