CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 9 Minutes 34 Seconds Ago
Breaking Now

യാതൊരു സിനിമാ ബന്ധങ്ങളുമില്ലാതെ സിനിമയിലേക്കെത്തിയ തനിക്ക് ഒരുപാട് പ്രതിബന്ധങ്ങള്‍ നേരിടേണ്ടിവന്നു ; അപ്പാനി ശരത്

നാടകവേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ ഒരു നടനാണ് അപ്പാനി ശരത്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം  അങ്കമാലി ഡയറീസിലെ വില്ലന്‍ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഇപ്പോഴിതാ സിനിമാരംഗത്ത് അതിജീവിക്കാന്‍ താന്‍ നേരിട്ടപ്രയാസങ്ങളെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് അദ്ദേഹം.

അപ്പാനി ശരത് പറയുന്നതിങ്ങനെ,

യാതൊരു സിനിമാ ബന്ധങ്ങളുമില്ലാതെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര എന്ന ഗ്രാമത്തിലെ സാധാരണ കുടുംബത്തില്‍ നിന്ന് വന്ന എനിക്ക് ഒരുപാട് തിരസ്‌കാരങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഒരുപാട് പ്രശ്‌നങ്ങളെ അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതൊന്നും എന്നെ തളര്‍ത്തിയിട്ടില്ല. വീണ്ടും ശ്രമിക്കുക എന്നല്ലാതെ മറ്റൊരു വഴിയും എനിക്ക് മുന്നില്‍ ഉണ്ടായിരുന്നില്ല. ഒടുവില്‍ ആ ശ്രമം ലിജോ ജോസ് പെല്ലിശ്ശേരി സാറിന്റെ അങ്കമാലി ഡയറീസിലെത്തിച്ചു.

എനിക്ക് അതിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നിനെ തന്ന അദ്ദേഹത്തോട് ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നു. സിനിമയിലെത്തുന്നത് വരെയുള്ള എന്റെ സ്ട്രഗിള്‍ എനിക്ക് ഒകെയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.