CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 10 Seconds Ago
Breaking Now

നഴ്‌സിന് അബദ്ധം പിണഞ്ഞു; ഇറ്റാലിയന്‍ യുവതിക്ക് 6 ഡോസ് ഫിസര്‍ വാക്‌സിന്‍ ഒറ്റയടിക്ക് കുത്തിവെച്ചു; ഭാഗ്യത്തിന് പ്രത്യാഘാതങ്ങള്‍ ഇല്ലാതെ രക്ഷപ്പെട്ടു!

രക്തം പരിശോധിച്ച് രണ്ടാം ഡോസായി വാക്‌സിന്‍ നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കും

ഫിസര്‍ വാക്‌സിന്റെ ആറ് ഡോസുകള്‍ അബദ്ധത്തില്‍ കുത്തിവെച്ച 23 വയസ്സുള്ള ഇറ്റാലിയന്‍ യുവതി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജായി. വിദ്യാര്‍ത്ഥിയായ യുവതിക്ക് ഇഞ്ചക്ഷന് ശേഷം ഫ്‌ളൂയിഡുകളും, പാരാസെറ്റാമോളും നല്‍കിയതോടെ ആരോഗ്യസ്ഥിതി നല്ല രീതിയില്‍ തുടര്‍ന്നതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

വിദ്യാര്‍ത്ഥിയുടെ കൈയില്‍ ഒരു ഡോസ് വാക്‌സിന്‍ കുത്തിവെയ്‌ക്കേണ്ടതിന് പകരം ടസ്‌കാനിയിലെ ആശുപത്രിയിലെ നഴ്‌സിന് അബദ്ധം സംഭവിച്ചതോടെ ആറ് ഡോസ് അടങ്ങുന്ന ഒരു സമ്പൂര്‍ണ്ണ വയല്‍ കുത്തിവെയ്ക്കുകയായിരുന്നു. എന്നാല്‍ തനിക്ക് അബദ്ധം പിണഞ്ഞെന്ന് മനസ്സിലാക്കിയ ഉടനെ ഇവര്‍ രോഗിയെയും, ഡോക്ടറെയും വിവരം അറിയിച്ചു. 

ജാഗ്രതയുടെ ഭാഗമായി യുവതിയെ 24 മണിക്കൂര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. വലിയ ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടും യുവതിക്ക് പ്രത്യാഘാതങ്ങള്‍ നേരിട്ടില്ലെന്ന് നോവ ഹോസ്പിറ്റലിലെ ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡയറക്ടര്‍ ഡോ. ആന്റോണെല്ല വിസെന്റി പറഞ്ഞു. 

'രോഗിക്ക് പനി ഉണ്ടായില്ല, കുത്തിവെച്ച ഭാഗത്ത് വേദന മാത്രമാണ് നേരിട്ടത്. രോഗി ചെറുതായി പേടിച്ച് പോയിരുന്നു, ഇതിനാലാണ് ഇവരെ നിരീക്ഷണത്തിലാക്കിയത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം യുവതിയുടെ പ്രതിരോധ പ്രവര്‍ത്തനം ഡോക്ടര്‍മാര്‍ തുടര്‍ന്നും നിരീക്ഷിക്കുമെന്ന് ഹോസ്പിറ്റല്‍ വ്യക്തമാക്കി. 

രക്തം പരിശോധിച്ച് രണ്ടാം ഡോസായി വാക്‌സിന്‍ നല്‍കേണ്ടതുണ്ടോയെന്ന് പരിശോധിക്കും. ആശുപത്രിയിലെ സൈക്കോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഇന്റേണായതിനാലാണ് ഈ പ്രായവിഭാഗത്തില്‍ പെട്ടിട്ടും മുന്‍ഗണനാ ക്രമത്തില്‍ ഇവര്‍ക്ക് വാക്‌സിന്‍ ലഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.