CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 23 Minutes 51 Seconds Ago
Breaking Now

ഭര്‍ത്താവുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടയില്‍ റോക്കറ്റ് പതിച്ചു; ഇസ്രയേലില്‍ മലയാളി യുവതി മരിച്ചു

ഗാസ്‌ക അഷ്‌കലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

ഇസ്രയേല്‍പലസ്തീന്‍ സംഘര്‍ഷത്തിനിടെ മലയാളി യുവതി കൊല്ലപ്പെട്ടൂ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32)ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇസ്രായേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇന്നലെ വൈകുന്നേരം താമസസ്ഥലത്തുണ്ടായ ഷെല്ലാക്രമണത്തിലാണ് സൗമ്യ മരിച്ചത്.

ഗാസ്‌ക അഷ്‌കലോണ്‍ എന്ന സ്ഥലത്തായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ ഭര്‍ത്താവുമായി വീഡിയോകോളില്‍ സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്.

റോക്കറ്റാക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും വി മുരളീധരന്‍ ട്വിറ്ററില്‍ കുറിച്ചു.

കഞ്ഞിക്കുഴി പഞ്ചായത്തിലെ മുന്‍പഞ്ചായത്ത്‌മെമ്പര്‍ സതീശന്റേയും സാവിത്രിയുടേയും മകളാണ് സൗമ്യ. മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.