CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 46 Minutes 49 Seconds Ago
Breaking Now

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ആരംഭിക്കുന്നു

കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍  ഫ്രീ സ്‌റ്റൈല്‍ ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകളും സ്ത്രീകള്‍ക്കായുള്ള ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ആരംഭിക്കുന്നു. ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ആണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ബോളിവുഡ് ഡാന്‍സ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നത് യുകെയിലെ  അറിയപ്പെടുന്ന കൊറിയോഗ്രാഫറും നര്‍ത്തകനും ഒട്ടനവധി സ്റ്റേജ് ഷോകള്‍ക്ക് നൃത്ത സംവിധാനം നിര്‍വഹിച്ചിട്ടുള്ളതുമായ  കലാഭവന്‍ നൈസ് ആണ്.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സും യോഗ ടെക്‌നിക്‌സ്ഉം സമന്വയിപ്പിച്ചിട്ടുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഫിറ്റ്‌നസ് വിത്ത് ഡാന്‍സ് എന്ന ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ കോഴ്‌സുകളും ജൂണ്‍ അഞ്ചുമുതല്‍ ആരംഭിക്കുന്നു.ഫിറ്റ്‌നസ് ഫൌണ്ടേഷന്‍ ട്രെയിനിങ്ങിനു നേതൃത്വം നല്‍കുന്നത് യുകെയിലെ അറിയപ്പെടുന്ന നര്‍ത്തകിയും കൊറിയോ ഗ്രാഫറുമായ ആമി ജയകൃഷ്ണന്‍ ആണ്. 

ഈ രണ്ടു കോഴ്‌സുകളുടെയും  ഇന്‍ട്രൊഡക്ഷന്‍ സെഷന്‍സും വര്‍ക്ഷോപ്പും ജൂണ്‍ ആറാം തിയതി ശനിയാഴ്ച്ച ഓണ്‍ലൈന്‍ ആയി നടത്തുന്നതാണ്. പ്രവേശനം സൗജന്യം, 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 07841613973 

email : kalabhavanlondon@gmail.com

 

 

 




കൂടുതല്‍വാര്‍ത്തകള്‍.