CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 47 Minutes 19 Seconds Ago
Breaking Now

യേശുവില്‍ ഉണരാന്‍, പ്രശോഭിക്കാന്‍ ,അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ഏകദിന മലയാള യുവജന ധ്യാനം നാളെ . റവ. ഫാ. ഷൈജു നടുവത്താനിയില്‍ നയിക്കും

ലോകത്തെ ഭയാനകമാം വിധം ബാധിക്കുന്ന മഹാ വിപത്തുകളെ  പ്രാര്‍ത്ഥനയില്‍ പ്രതിരോധിച്ചുകൊണ്ട് , ദൈവിക സംരക്ഷണത്തില്‍, യേശു മാര്‍ഗത്തില്‍  വളരുകയെന്ന ലക്ഷ്യത്തോടെ  അഭിഷേകാഗ്‌നി കാത്തലിക്   മിനിസ്ട്രിയുടെ  നേതൃത്വത്തില്‍  യുവതീ യുവാക്കള്‍ക്കായി  ഏകദിന   മലയാള ധ്യാനം ജൂണ്‍  19 ന് നാളെ ശനിയാഴ്ച്ച  , ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായി നടക്കുന്നു   . അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ  ഡയറക്ടറും പ്രശസ്ത ആധ്യാത്മിക ശുശ്രൂഷകനുമായ റവ. ഫാ. ഷൈജു നടുവത്താനിയില്‍ ധ്യാനം നയിക്കും .

ലോകത്തിലെ ഏത്  രാജ്യങ്ങളില്‍നിന്നുമുള്ള യുവതീയുവാക്കള്‍ക്ക്  ഈ ധ്യാനത്തില്‍ പങ്കെടുക്കാവുന്നതാണ് . 

.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍

afcmuk.org/register എന്ന ലിങ്കില്‍   രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. യുകെ സമയം  ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ വൈകിട്ട് 5 വരെയായിരിക്കും  ധ്യാനം .

യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളില്‍ സമയക്രമം വ്യത്യസ്തമായിരിക്കും.

സെഹിയോന്‍ മിനിസ്ട്രി യേശുനാമത്തില്‍ എല്ലാ യുവജനങ്ങളെയും ഈ ഏകദിന ധ്യാനത്തിലേക്ക് ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

സാറാമ്മ 07838 942077.

മെല്‍വിന്‍ 07546112573.

 




കൂടുതല്‍വാര്‍ത്തകള്‍.