CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 31 Minutes 47 Seconds Ago
Breaking Now

വിദേശ നഴ്‌സുമാരെയും, ഡോക്ടര്‍മാരെയും ആശ്രയിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ എന്‍എച്ച്എസ് മേധാവി പദത്തിലേക്ക് ഡിഡോ ഹാര്‍ഡിംഗ് വരുന്നു; ടെസ്റ്റ് & ട്രേസ് പൊളിച്ച ബരോണസ് സൈമണ്‍ സ്റ്റീവന്‍സിന്റെ പിന്‍ഗാമിയാകുമോ?

മഹാമാരി മൂലം ചികിത്സയ്ക്കും, സര്‍ജറിക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍

കൊവിഡ് കാലത്തും എന്‍എച്ച്എസിനെയും, ഇംഗ്ലണ്ടിനെയും രക്ഷിച്ച് പിടിച്ചതില്‍ സുപ്രധാന പങ്കുവഹിച്ചത് വിദേശ നഴ്‌സുമാരും, ഡോക്ടര്‍മാരും തന്നെയാണെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പോലും കൈയടിച്ച് സമ്മതിച്ചിരുന്നു. എന്നാല്‍ ഈ പരാശ്രയം അവസാനിപ്പിക്കുമെന്ന് ആണയിട്ട് കൊണ്ട് എന്‍എച്ച്എസ് മേധാവി കസേര കൈപ്പിടിയില്‍ ഒതുക്കാനായി ഒരുങ്ങുകയാണ് ബരോണസ് ഹാര്‍ഡിംഗ് ഓഫ് വിന്‍സ്‌കോംബ്. 

താന്‍ എന്‍എച്ച്എസിന്റെ അടുത്ത മേധാവിയായി ചുമതലയേറ്റാല്‍ ഇംഗ്ലണ്ടിന്റെ വിദേശ നഴ്‌സുമാരുടെയും, ഡോക്ടര്‍മാര്‍ക്കും മേലുള്ള ആശ്രയം അവസാനിപ്പിക്കുമെന്നാണ് ഡിഡോ ഹഹാര്‍ഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. ടെസ്റ്റ് & ട്രേസ് പദ്ധതിയുടെ മുന്‍ മേധാവിയായ ഹാര്‍ഡിംഗ് ഹെല്‍ത്ത് സര്‍വ്വീസ് മേധാവി പദവി ഒഴിയുന്ന സൈമണ്‍ സ്റ്റീവന്‍സിന്റെ പിന്‍ഗാമിയാകാനാണ് ഒരുങ്ങുന്നത്. 

യൂറോപ്പിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ എന്‍എച്ച്എസിന്റെ മേധാവി പദവിയാണ് ഹാര്‍ഡിംഗ് ലക്ഷ്യമിടുന്നത്. കൊവിഡ് മഹാമാരി മൂലം ചികിത്സയ്ക്കും, സര്‍ജറിക്കുമായി കാത്തിരിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍ നില്‍ക്കുമ്പോഴാണ് വിദേശ നഴ്‌സുമാരില്‍ നിന്നും, ഡോക്ടര്‍മാരില്‍ നിന്നും എന്‍എച്ച്എസിനെ രക്ഷിക്കുമെന്ന് ഹാര്‍ഡിംഗ് വാദിക്കുന്നത്. 

എന്‍എച്ച്എസ് ഇംപ്രൂവ്‌മെന്റ് ചെയറായി ഹാര്‍ഡിംഗ് 2017ല്‍ സ്ഥാനമേറ്റെങ്കിലും ഇവരുടെ നേതൃത്വത്തില്‍ നടത്തിയ ടെസ്റ്റ് & ട്രേസ് പദ്ധതിയുടെ താളം തെറ്റിയത് ബില്ല്യണ്‍ കണക്കിന് പൗണ്ട് പാഴാക്കാന്‍ ഇടയാക്കിയിരുന്നു. ഇതിന് ശേഷം എന്‍എച്ച്എസിനെ കുളമാക്കാനാണ് ഹാര്‍ഡിംഗ് ഒരുങ്ങുന്നതെന്ന് ലേബര്‍ പാര്‍ട്ടി ആരോപണം ഉന്നയിച്ച് കഴിഞ്ഞു. 




കൂടുതല്‍വാര്‍ത്തകള്‍.