CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 36 Minutes 47 Seconds Ago
Breaking Now

ലോക്ഡൗണിലെ മാറ്റങ്ങളില്‍ മക്കളുടെ മനോഭാവം.സാഹചര്യങ്ങളെ യേശുവില്‍ ഐക്യപ്പെടുത്തുവാന്‍ മാതാപിതാക്കള്‍ക്കായി ഏകദിന ധ്യാനം ജൂലൈ 17 ന്

മഹാമാരിയുടെ ആപത്ഘട്ടത്തില്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് മാറിയ ജീവിത സാഹചര്യങ്ങളില്‍ നമ്മുടെ കുട്ടികളില്‍ അവരറിയാതെതന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന സ്വഭാവ സവിശേഷതകളും  ,  മനോഭാവങ്ങളും  ,  കര്‍ത്താവായ യേശുവില്‍ ഐക്യപ്പെട്ട് നന്മയുള്ളതാക്കിമാറ്റുവാന്‍ മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്ന രണ്ട് മണിക്കൂര്‍ സമയത്തെ ധ്യാനം ജൂലൈ 17 ന് ശനിയാഴ്ച്ച നടക്കുന്നു .

അഭിഷേകാഗ്‌നി യൂറോപ്പ് മിനിസ്ട്രിയുടെ ആത്മീയ പിതാവ്  റവ.ഫാ . ഷൈജു നടുവത്താനിയില്‍ , കുട്ടികളുടെയും യുവജനങ്ങളുടെയും പ്രമുഖ ആത്മീയ ശുശ്രൂഷകയായ ഐനിഷ് ഫിലിപ്പ് എന്നിവര്‍ ധ്യാനം നയിക്കും .

യുകെ സമയം  രാവിലെ 11.മുതല്‍ ഉച്ചയ്ക്ക് 1 വരെയുള്ള ശുശ്രൂഷകള്‍ ഓസ്‌ട്രേലിയലില്‍ രാത്രി 8 മുതല്‍ 10 വരെയും ഇന്ത്യയില്‍ വൈകിട്ട് 3.30 മുതല്‍ 5.30 വരെയുമാണ്  . റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ , ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവരുടെ ആത്മീയ നേതൃത്വത്തിലുള്ള, വിവിധങ്ങളായ ശുശ്രൂഷകളിലൂടെ ആയിരക്കണക്കിന് കുട്ടികളെ ക്രിസ്തുമാര്‍ഗ്ഗത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ,   അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ടീമും   നാളിതുവരെ    കണ്ടതും ,കേട്ടതും , വിലയിരുത്തിയതുമായ വിഷയങ്ങളും   കൂടാതെ കോവിഡ് മഹാമാരിയുടെ  പ്രതികൂല പശ്ചാത്തലത്തില്‍  മാറിയ ജീവിത സാഹചര്യങ്ങളില്‍ കുട്ടികളുടെ ആത്മീയ , മാനസിക വളര്‍ച്ചയെ മുന്‍നിര്‍ത്തിയുള്ളതും അവരുടെ അഭിരുചിക്കിണങ്ങിയതുമായ  വിവിധ വിഷയങ്ങളും   ഈ പ്രത്യേക ധ്യാനത്തില്‍ മാതാപിതാക്കളുമായി പങ്കുവയ്ക്കുന്നു .

 ശുശ്രൂഷയിലേക്ക് അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയും ലിറ്റില്‍ ഇവാഞ്ചലിസ്റ്റ് ടീമും  എല്ലാ മാതാ പിതാക്കളെയും യേശുനാമത്തില്‍  ക്ഷണിക്കുന്നു .

 കൂടുതല്‍ വിവരങ്ങള്‍ക്ക് ;

 യുകെ .തോമസ് 07877508926.

 ഓസ്‌ട്രേലിയ .സിബി  0061401960133

 അയര്‍ലന്‍ഡ് . ഷിബു 00353877740812.

 ഓണ്‍ലൈനില്‍ ZOOM പ്ലാറ്റ്‌ഫോമില്‍ 84467012452 എന്ന ഐഡിയില്‍ 

 ശുശ്രൂഷകളില്‍ പങ്കെടുക്കാവുന്നതാണ്  .

 




കൂടുതല്‍വാര്‍ത്തകള്‍.