CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 15 Minutes 57 Seconds Ago
Breaking Now

നിങ്ങളുടെ അരികിലുള്ള ബിപി പെട്രോള്‍ സ്‌റ്റേഷനും, ഐസ്‌ലാന്‍ഡ് സ്‌റ്റോറും അടഞ്ഞ് കിടക്കുകയാണോ? അതിശയിക്കേണ്ട, അവിടുത്തെ ജീവനക്കാര്‍ ക്വാറന്റൈനിലാണ്; എന്‍എച്ച്എസ് കൊവിഡ് ആപ്പ് 'പിംഗുന്നവരുടെ' എണ്ണം 1.7 മില്ല്യണെത്തി; കലിപ്പടിച്ച് ബിസിനസ്സുകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ചാന്‍സലര്‍ ഋഷി സുനാകും, ഹെല്‍ത്ത് സെക്രട്ടറിയും വരെ സെല്‍ഫ് ഐസൊലേഷനിലാണ്

എന്‍എച്ച്എസ് കൊവിഡ് ആപ്പ് പിംഗ് ചെയ്യുന്നതിനാല്‍ ക്വാറന്റൈനിലാകുന്ന ജീവനക്കാരുടെ എണ്ണമേറിയതോടെ സൂപ്പര്‍മാര്‍ക്കറ്റുകളും, പെട്രോള്‍ സ്‌റ്റേഷനും ഉള്‍പ്പെടെ അടയ്ക്കുന്നു. ആവശ്യത്തിന് ജീവനക്കാര്‍ക്ക് ജോലിക്ക് എത്താന്‍ കഴിയാതെ വന്നതോടെയാണ് പലയിടത്തും സ്ഥാപനങ്ങള്‍ അടച്ചിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍എച്ച്എസ് ആപ്പ് നോട്ടിഫിക്കേഷന്‍ ലഭിച്ചതോടെ ജീവനക്കാര്‍ ഐസൊലേഷനിലായതാണ് നിരവധി സ്‌റ്റോറുകള്‍ അടയ്ക്കാന്‍ ഇടയാക്കിയതെന്ന് ഐസ്‌ലാന്‍ഡ് വ്യക്തമാക്കി. 

ഫ്രോസണ്‍ ഫുഡ് ചെയിന്റെ ആയിരം ജീവനക്കാരാണ് ഇപ്പോള്‍ സ്‌റ്റേ അറ്റ് ഹോമിലുള്ളത്. അടുത്ത ഏതാനും ദിവസങ്ങളില്‍ ഷോപ്പുകളിലെ ജോലി നിര്‍വ്വഹിക്കാന്‍ 2000-ഓളം താല്‍ക്കാലിക ജീവനക്കാരെ ആവശ്യമായി വരുമെന്നും അവര്‍ അറിയിച്ചു. പെട്രോള്‍, ഡീസല്‍ സപ്ലൈയില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് ചില സ്‌റ്റേഷനുകള്‍ അടച്ചിടുന്നതെന്ന് ബിപി വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ ഒരു ദിവസം കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിംഗ് ചെയ്യപ്പെടുന്ന ലോറി ഡ്രൈവര്‍മാരുടെ എണ്ണമേറിയതോടെ ജീവനക്കാരുടെ അഭാവം പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് ഓയില്‍ കമ്പനി വ്യക്തമാക്കി. 

അടുത്ത മാസം പകുതിയോടെ തങ്ങളുടെ അഞ്ചിലൊന്ന് ജീവനക്കാരും, ഏകദേശം 20%, വീട്ടില്‍ ഐസൊലേഷനിലാകുമെന്ന് എം&എസ് മുന്നറിയിപ്പ് നല്‍കി. ഇതോടെ പ്രവര്‍ത്തന സമയം വെട്ടിച്ചുരുക്കേണ്ടി വരും, അവര്‍ വ്യക്തമാക്കി. 1.7 മില്ല്യണ്‍ ജോലിക്കാരാണ് നിലവില്‍ ഇംഗ്ലണ്ടില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടിരിക്കുന്നതെന്നാണ് കണക്ക്. എന്‍എച്ച്എസ് കൊവിഡ് ആപ്പ്, ടെസ്റ്റ് & ട്രേസ് എന്നിവ വഴിയാണ് ഇവര്‍ രോഗബാധിതരുമായി സമ്പര്‍ക്കത്തില്‍ വന്നതിനാല്‍ ക്വാറന്റൈന്‍ ചെയ്യണമെന്ന നിര്‍ദ്ദേശം ലഭിച്ചത്. 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുതല്‍ ചാന്‍സലര്‍ ഋഷി സുനാകും, ഹെല്‍ത്ത് സെക്രട്ടറിയും വരെ സെല്‍ഫ് ഐസൊലേഷനിലാണ്. ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മറിന്റെ ഒരു കുട്ടിക്ക് കൊവിഡ് പിടിപെട്ടതോടെ ഇദ്ദേഹവും ക്വാറന്റൈനിലാണ്. എന്‍എച്ച്എസ് കൊവിഡ് ആപ്പ് ബിസിനസ്സുകളെ അപകടത്തിലാക്കുകയാണെന്നാണ് വിമര്‍ശനം. പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഒഴിഞ്ഞ ഷെല്‍ഫുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.