CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 7 Minutes 7 Seconds Ago
Breaking Now

ബ്രിട്ടനില്‍ മഴ കനക്കും; വെള്ളപ്പൊക്ക സാധ്യത ; അതിശക്തമായ മഴയും കാറ്റും മിന്നലും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഇന്ന് രാത്രി 8 മണി മുതല്‍ അടുത്ത രണ്ട് ദിവസത്തേക്ക് തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കനത്ത മഴയ്ക്ക് സാധ്യത.

ബ്രിട്ടനില്‍ വേനല്‍ക്കാലം ആരംഭിച്ചതോടെ നാലു ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് വിമാനത്താവളത്തില്‍ എത്തിയത്. സ്‌കൂള്‍ അവധി തുടങ്ങിയതോടെ നിരത്തുകള്‍ സജീവം. ഇന്നും ചൂടുള്ള കാലാവസ്ഥയാകും. എന്നാല്‍ താമസിയാതെ മഴ കനക്കുകയും വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്യുമെന്നാണ് കലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.  ഇന്ന് ഉച്ചയോടെ ഇംഗ്ലണ്ടിന്റെ തെക്കന്‍ തീരങ്ങളില്‍ ശക്തമായ കാറ്റു വീശുമെന്നും മുന്നറിയിപ്പുണ്ട്.

ഇന്ന് രാത്രി 8 മണി മുതല്‍ അടുത്ത രണ്ട് ദിവസത്തേക്ക് തെക്കന്‍ ഇംഗ്ലണ്ടിലും വെയില്‍സിലും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത ഒരാഴ്ച പ്രതികൂല കാലാവസ്ഥ പ്രവചിച്ചിരിക്കുന്നതിനാല്‍ യാത്ര പ്ലാന്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചടിയാകും.

മണിക്കൂറില്‍ 55 മൈല്‍ വേഗതയില്‍ കാറ്റു വീശുമെന്നും തീര പ്രദേശങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്.

ഒഴിവുകാലം തുടങ്ങിയതോടെ എയര്‍പോര്‍ട്ടുകളിലും നിരക്കുകളിലും തിരക്കേറുകയാണ്.

ഹീത്രു വിമാനത്താവളത്തില്‍ വാരാന്ത്യത്തില്‍ ഓരോ ദിവസവും 60000 മുതല്‍ 65000 യാത്രക്കാരേയാണ് പ്രതീക്ഷിക്കുന്നത്.

മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്നും നാളെയുമായി 958 യാത്രക്കാരാണ് യാത്ര ചെയ്യാനെത്തുക.




കൂടുതല്‍വാര്‍ത്തകള്‍.