CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 11 Minutes 5 Seconds Ago
Breaking Now

ബൈഡന്‍ കാലാവധി തികയ്ക്കില്ല; പ്രവചനവുമായി മുന്‍ വൈറ്റ് ഹൗസ് ഡോക്ടര്‍; പ്രസിഡന്റിന് കാര്യമായി എന്തോ പ്രശ്‌നമുണ്ട്, പരിശോധിക്കണം?

പ്രസിഡന്റിനെ 25-ാം ഭേദഗതി ഉപയോഗിച്ച് ഓഫീസില്‍ നിന്നും പുറത്താക്കുകയോ, ബൈഡന്‍ രാജിവെയ്ക്കുകയോ വേണമെന്ന് ജാക്‌സണ്‍

ഒബാമ, ട്രംപ് ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഉന്നത വൈറ്റ് ഹൗസ് ഫിസിഷ്യനായി സേവനം അനുഷ്ഠിച്ചിരുന്ന ഹൗസ് റെപ്. റോണി ജാക്‌സണ്‍ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യവിഷയത്തില്‍ സംശയങ്ങളുമായി രംഗത്ത്. ജോലി ചെയ്യാനുള്ള ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ മൂലം പ്രസിഡന്റ് കാലാവധി തികയ്ക്കാന്‍ പോലും ഇടയില്ലെന്നാണ് ഡോക്ടറുടെ പക്ഷം. 

'ബൈഡന് കാര്യമായി എന്തോ പ്രശ്‌നമുണ്ട്. ഇത് കൂടുതല്‍ മോശമാകുകയേയുള്ളൂ. നാണക്കേടിന്റെ ഘട്ടമൊക്കെ കഴിഞ്ഞു. അദ്ദേഹം എവിടെയോ നഷ്ടപ്പെട്ട നിലയിലാണ്, ഒരു വാക്യം പൂര്‍ണ്ണമാക്കാന്‍ കഴിയുന്നില്ല', പ്രസിഡന്റിനെ പരിശോധനയ്ക്ക് വിധേയമാക്കി ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടെക്‌സാസില്‍ നിന്നുള്ള റിപബ്ലിക്കന്‍ കോണ്‍ഗ്രസ്മാന്‍ പറഞ്ഞു. 

എയര്‍ ഫോഴ്‌സ് വണ്ണിലേക്ക് കയറവെ അടിതെറ്റി വീണതും, തുടര്‍ച്ചയായി സംസാരിക്കാനുള്ള പ്രശ്‌നങ്ങളും നേരിട്ട പ്രസിഡന്റിനെ 25-ാം ഭേദഗതി ഉപയോഗിച്ച് ഓഫീസില്‍ നിന്നും പുറത്താക്കുകയോ, ബൈഡന്‍ രാജിവെയ്ക്കുകയോ വേണമെന്ന് ജാക്‌സണ്‍ ആവശ്യപ്പെട്ടു. ബൈഡന്‍ ക്യാബിനറ്റിലുള്ളവര്‍ 25-ാം ഭേദഗതി ഉപയോഗിക്കുന്നില്ലെങ്കില്‍ ഇത് ദേശീയ സുരക്ഷാ പ്രശ്‌നമാണ്, ജാക്‌സണ്‍ പറഞ്ഞു. 

ഒഹിയോയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുക്കവെ വാക്‌സിന്‍ സംബന്ധിച്ച ഉത്തരങ്ങള്‍ പറയാന്‍ ബൈഡന്‍ ഏറെ വിഷമിച്ചതാണ് പ്രസിഡന്റിന്റെ ആരോഗ്യം സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും തര്‍ക്കത്തിലേക്ക് നയിക്കുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.