CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 36 Minutes 36 Seconds Ago
Breaking Now

ജിഎംഎ ചെല്‍റ്റന്‍ഹാമിന്റെ 'കുഞ്ഞോണം 2021' ; ഓണസദ്യയും ഓണകളികളുമായി ഗംഭീരമായി ആഘോഷിച്ച് അസോസിയേഷന്‍ അംഗങ്ങള്‍ ; മറക്കാനാകാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച് ഒരു ഓണാഘോഷം കൂടി

ജിഎംഎ ചെല്‍റ്റന്‍ഹാമിന്റെ ' കുഞ്ഞോണം' ഹൃദ്യമായി ആഘോഷിച്ചു. കുറച്ചു കാലത്തിന് ശേഷം എല്ലാവരുടേയും ഒത്തുചേരല്‍ എല്ലാവരിലും വലിയ ആവേശനാണ് സൃഷ്ടിച്ചത്.  ഓണാഘോഷത്തിന്റെ തുടക്കം വാശിയേറിയ വടംവലി മത്സരമാണ് നടന്നത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും വടംവലി മത്സരം ഒരു വലിയ ആവേശമാണ് ഏവരിലും നിറച്ചത്.  സ്വാദിഷ്ടമായ ഓണസദ്യ ഒരുക്കിയിരുന്നു. പായസം ഉള്‍പ്പെടെ ഒട്ടേറെ കറികളുമായി രുചിതരമായ സദ്യ കുറേ നാളത്തെ ഇളവേളയ്ക്ക് ശേഷം ഏവരും ആസ്വദിച്ചു.പുതിയതായി അസോസിയേഷന്റെ ഭാഗമായ ഏവരേയും നേതൃത്വം സ്വാഗതം ചെയ്തു. പ്രാര്‍ത്ഥനയ്ക്ക് ശേഷം കോവിഡ് മൂലം മരിച്ചവരുടെ ആത്മാവിന് ശാന്തിയേകാനായി ഏവരും പ്രാര്‍ത്ഥിച്ചു. ശ്രീ മാത്യു അമ്മായിക്കുന്നേലിന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ഏവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ മാവേലിയെ വേദിയിലേക്ക് ക്ഷണിച്ചു. മികച്ചൊരു വരവേല്‍പ്പു തന്നെയായി ഈ മുഹൂര്‍ത്തം. ചെല്‍റ്റന്‍ഹാം ലേഡീസിന്റെ ചെണ്ട മേളം ആഘോഷത്തിന്റെ മാറ്റുകൂട്ടുന്ന ഒന്നായി. മാവേലിയും ജിഎംഎ പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജ്, സെക്രട്ടറി അനില്‍ തോമസ്‌ , ട്രഷറര്‍ ജെയിംസ് മംഗലത്ത്, ജി.എം എ ചെൽറ്റൻ ഹാം യൂണിറ്റ് പ്രസിഡണ്ട് മാത്യു അമ്മായ്കുന്നേൽ, സെക്രട്ടറി നിനു ജെഡ്‌സൻ, ട്രഷറര്‍ സുബിന്‍ ടോമി എന്നിവർ തിരി തെളിച്ച് ആഘോഷ പരിപാടികൾ ഉത്‌ഘാടനം ചെയ്തു. വേദിയെ മൊത്തത്തില്‍ മനോഹരമാക്കി തിരുവാതിര വേദിയില്‍ അരങ്ങേറി. പിന്നീട് അങ്ങോട്ട് ആവേശം അലതല്ലുന്ന നിരവധി പരിപാടികളാണ് വേദിയില്‍ അണിനിരന്നത്. പാട്ടും നൃത്തവും ഗ്രൂപ്പ് ഡാന്‍സും  ഒക്കെയായി കാഴ്ചക്കാര്‍ക്ക് മനോഹരമായ കുറേ നിമിഷങ്ങളാണ് അരങ്ങേറിയത്.  ജിഎംഎ ചെല്‍റ്റന്‍ഹാം പ്രസിഡന്റ് മാത്യു അമ്മായ്കുന്നേലിന്റെയും സെക്രട്ടറി നിനു ജെഡ്‌സന്റെയും ട്രഷറര്‍ സുബിന്‍ ടോമ്മിയുടേയും മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങളുടെ നേതൃത്വത്തിലാണ് ഓണാഘോഷം മനോഹരമായി സംഘടിപ്പിച്ചത്.   ഒരുമയുടെ ആഘോഷമാണ് ഓണം. ഇക്കുറിയും എല്ലാവരുടേയും സഹകരണത്തോടെയുള്ള ഓണാഘോഷത്തില്‍ അസോസിയേഷന്റെ മികച്ച നേതൃത്വം എടുത്തുപറയേണ്ടതാണ്. ഓരോ പരിപാടികളും ഒന്നിനോടൊന്ന് രസകരമായി.. ഒരുപിടി നല്ല മുഹൂര്‍ത്തങ്ങളുടെ ഓര്‍മ്മകളാണ് ഇത്തവണത്തേയും ഓണാഘോഷം ഏവര്‍ക്കും സമ്മാനിച്ചത്. യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡ്‌വൈസിംഗ്‌ സ്ഥാപനമായ ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡ്‌ പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സായിരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.