CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 13 Minutes 51 Seconds Ago
Breaking Now

വിജയ് ഇതുവരെ അങ്ങനെ അടിമേടിച്ച് പോയിട്ടില്ല, ആദ്യമായി അടിച്ച് താഴെയിട്ട ആള്‍ ഞാനായിരിക്കും; വെളിപ്പെടുത്തലുമായി ബൈജു എഴുപുന്ന

മലയാള സിനിമയില്‍ എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയ താരമാണ് ബൈജു എഴുപുന്ന. വില്ലനായും കോമഡി കഥാപാത്രമായുമെല്ലാം എത്തിയ അദ്ദേഹം മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ട നടനാണ് . മലയാളത്തിന് പുറമെ തമിഴിലും വില്ലന്‍ വേഷങ്ങളില്‍ കയ്യടി നേടിയിട്ടുണ്ട് ബൈജു. തമിഴില്‍ വിജയ്‌ക്കൊപ്പം കാവലന്‍ എന്ന സിനിമ ചെയ്തത് വലിയൊരു അനുഭവമായിരുന്നെന്നും എന്നാല്‍ അതിന് ശേഷം കുറച്ചുനാളത്തേക്ക് ആരാധകരെ പേടിച്ച് പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടായിരുന്നെന്നും പറയുകയാണ് ബൈജു.

'വിജയ്‌ക്കൊപ്പം രണ്ട് ചിത്രം ചെയ്തിട്ടുണ്ട്. കാവലനില്‍ വിജയിയെ അടിച്ച് താഴെയിടുന്നുണ്ട്. ഒരുപക്ഷേ അദ്ദേഹത്തെ അങ്ങനെ അടിച്ച് താഴെയിടുന്ന ആദ്യത്തെ ആള്‍ ഞാനാണെന്ന് തോന്നുന്നു. വിജയ് ഇതുവരെ ഒരു സിനിമയിലും അങ്ങനെ അടിമേടിച്ച് പോയിട്ടില്ല. എന്നാല്‍ കാവലനില്‍ ഞാന്‍ അടികൊടുത്ത് പുള്ളി ക്ഷീണിച്ച് ഓടി ട്രെയിനില്‍ കയറുന്ന രംഗമാണ് ഉള്ളത്.

സിനിമ ഇറങ്ങി കഴിഞ്ഞ് കുറച്ചുനാള്‍ വരെ ഒരു പ്രശ്‌നമുണ്ടായിരുന്നു. വിജയുടെ ഫാന്‍സ് എന്ന് പറയുന്നത് അത്രയേറെ അദ്ദേഹത്തെ ആരാധിക്കുന്നവരാണ്. കാരവനില്‍ നിന്ന് അദ്ദേഹം ഇറങ്ങി വന്നാല്‍ ഒരു കടല്‍ ഇരമ്പുന്നതുപോലെ ആളുകള്‍ ഒന്നിച്ചെത്തും,' ബൈജു എഴുപുന്ന പറയുന്നു.

തന്റെ സ്വപ്നം മുഴുവന്‍ സിനിമായാണെന്നും തനിക്കൊപ്പമുണ്ടായിരുന്നവരെല്ലാം സിനിമയില്‍ വലിയ നിലയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്നും ബൈജു പറയുന്നു. ബാബുരാജ് വില്ലനില്‍ നിന്ന് മാറി മറ്റു കഥാപാത്രങ്ങള്‍ ചെയ്തപ്പോള്‍ ഒരുപാട് സന്തോഷിച്ചയാളാണ് താനെന്നും ബൈജു പറഞ്ഞു.

മലയാളത്തില്‍ മമ്മൂക്കയുമായി അടുത്ത ബന്ധമുണ്ടെന്നും ഏഴുപുന്ന തരകന്‍ മുതലുള്ള ബന്ധമാണ് അതെന്നും താരം പറയുന്നു. മമ്മൂക്ക എനിക്ക് ചിലപ്പോള്‍ അച്ഛനെപ്പോലെയും ചേട്ടനെപ്പോലെയും കൂട്ടുകാരനെപ്പോലെയുമൊക്കെയാണ്. എന്നോട് അദ്ദേഹം എല്ലാ തരത്തിലും സീരിയസ് ആകാറുണ്ട്. ബൈജു കൂട്ടിച്ചേര്‍ത്തു.

 

 




കൂടുതല്‍വാര്‍ത്തകള്‍.