CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 2 Minutes 23 Seconds Ago
Breaking Now

ഒരു വാക്ക് പോലും ഇംഗ്ലീഷ് അറിയാതെ 9-ാം വയസ്സില്‍ അഭയാര്‍ത്ഥിയായി ബ്രിട്ടീഷ് മണ്ണിലെത്തിയ 'കുട്ടി' ഇനി ഇംഗ്ലണ്ടിന്റെ എഡ്യുക്കേഷന്‍ സെക്രട്ടറി! വാക്‌സിനേഷന്‍ പദ്ധതി വിജയിപ്പിച്ച സവാഹിക്ക് ക്യാബിനറ്റ് കയറ്റം; വിദ്യാര്‍ത്ഥികളെ കൈവിട്ട വില്ല്യംസണ് കസേര തെറിച്ചു; ഫോറിന്‍ സെക്രട്ടറി പദത്തില്‍ നിന്നും ഡൊമനിക് റാബും പുറത്ത്

പാര്‍ലമെന്റിലെ ധനിക അംഗങ്ങളില്‍ ഒരാളായ ഇദ്ദേഹം പോളിംഗ് കമ്പനിയായ യൂഗോവിന്റെ സ്ഥാപകനാണ്

ഒരു ഇംഗ്ലീഷ് വാക്ക് പോലും അറിയാതെ, കുട്ടിക്കാലത്ത് ഇംഗ്ലണ്ടില്‍ എത്തിയാല്‍ വേണമെങ്കില്‍ രാജ്യത്തിന്റെ എഡ്യുക്കേഷന്‍ സെക്രട്ടറി പദത്തില്‍ വരെ എത്താം! നദീം സവാഹി ഇംഗ്ലണ്ടിന്റെ പുതിയ എഡ്യുക്കേഷന്‍ സെക്രട്ടറിയായി നിയോഗിക്കപ്പെട്ടതോടെയാണ് ഈ പുതിയ ചൊല്ല് രൂപപ്പെട്ടത്. ഒന്‍പതാം വയസ്സില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ പോലും അറിയാതെ, അഭയാര്‍ത്ഥിയായി എത്തിച്ചേര്‍ന്ന സവാഹിക്ക് ഈ പദവി കഠിനാധ്വാനത്തിന്റെ ഫലമാണ്. 

മഹാമാരി കാലത്ത് പരീക്ഷാനടത്തിപ്പ് കൈകാര്യം ചെയ്ത് കാര്യങ്ങള്‍ കൈവിട്ട് പോയതോടെയാണ് ഗാവിന്‍ വില്ല്യംസണ് പുതിയ ക്യാബിനറ്റ് പുനഃസംഘടനയില്‍ പുറത്തേക്കുള്ള വഴി ലഭിച്ചത്. യുകെയുടെ വാക്‌സിനേഷന്‍ പദ്ധതിയെ വിജയകരമായി നയിച്ച് മിടുക്ക് തെളിയിച്ചാണ് മുന്‍ ആരോഗ്യ മന്ത്രി ക്യാബിനറ്റ് പദവിയിലേക്ക് കടന്നെത്തിയത്. ഇറാഖില്‍ സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട കുടുംബത്തിലെ അംഗമാണ് 54-കാരനായ സവാഹി. 

മഹാമാരിയുടെ പ്രത്യാഘാതം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. അതുകൊണ്ട് തന്നെ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ സ്ട്രാട്‌ഫോര്‍ഡ്-ഓണ്‍-എവോണ്‍ എംപിയെ കാത്തിരിക്കുന്നത് വെല്ലുവിളികളാണ്. രക്ഷിതാക്കളുടെ വിശ്വാസ്യത വീണ്ടെടുക്കുകയെന്നതും കഠിനമായ ജോലിയാണ്. ഈ വിശ്വാസം നഷ്ടപ്പെട്ടതോടെയാണ് ഗാവിന്‍ വില്ല്യംസണ്‍ ബാക്ക്‌ബെഞ്ചിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതമായത്. 

വെസ്റ്റ് ലണ്ടനിലെ കിംഗ്‌സ് കോളേജ് സ്‌കൂളില്‍ പ്രൈവറ്റ് വിദ്യാഭ്യാസം നേടിയ സവാഹി യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍ കെമിക്കല്‍ എഞ്ചിനീയറിംഗ് പഠനവും പൂര്‍ത്തിയാക്കി. പാര്‍ലമെന്റിലെ ധനിക അംഗങ്ങളില്‍ ഒരാളായ ഇദ്ദേഹം പോളിംഗ് കമ്പനിയായ യൂഗോവിന്റെ സ്ഥാപകനാണ്. 

ഇതിന്റെ ബോറിസ് ജോണ്‍സന്റെ വെട്ടിനിരത്തലില്‍ വില്ല്യംസണ് പുറമെ ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ബക്ക്‌ലാന്‍ഡ്, ടോറി പാര്‍ട്ടി ചെയര്‍മാന്‍ അമാന്‍ഡ മില്ലിംഗ്, ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്റിക്ക് എന്നിവരും പുറത്തായി. അഫ്ഗാന്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചകള്‍ വരുത്തിയ ഡൊമനിക് റാബിന് ഫോറിന്‍ സെക്രട്ടറി പദം നഷ്ടമായെങ്കിലും ജസ്റ്റിസ് സെക്രട്ടറി, ഡെപ്യൂട്ടി പ്രധാനമന്ത്രി പദങ്ങളില്‍ തുടരും. 

റാബിന്റെ പിന്‍ഗാമിയായി ലിസ് ട്രസ് ഫോറിന്‍ സെക്രട്ടറിയാകും. അധിക അധികാരങ്ങളുള്ള ഹൗസിംഗ് സെക്രട്ടറി പദം മൈക്കിള്‍ ഗോവിനും, ടോറി ചെയര്‍മാന്‍ പദവിയില്‍ ഒലിവര്‍ ഡൗഡെനും ഇരിക്കും. കള്‍ച്ചര്‍ സെക്രട്ടറി പദവിയിലേക്ക് നാദീന്‍ ഡോറീസിനെയും, പുതിയ ഇന്റര്‍നാഷണല്‍ ട്രേഡ് സെക്രട്ടറിയായി ആനി മേരി ട്രെവെല്യാനെയും പ്രധാനമന്ത്രി നിയോഗിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.