CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 13 Minutes 48 Seconds Ago
Breaking Now

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം വിനായക ചതുര്‍ത്ഥി ആഘോഷമായി ആയി സെപ്റ്റംബര്‍ 25ാം തീയതി ക്രോയിഡോണിലെ വെസ്റ്റ് തോണ്‍ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ആഘോഷിക്കും

ചിങ്ങ മാസത്തിലെ വെളുത്തപക്ഷ ചതുര്‍ത്ഥിയാണ് ഗണപതിയുടെ ജന്മദിനമായ വിനായക ചതുര്‍ത്ഥി. ഗണേശചതുര്‍ത്ഥി എന്നും അത്തം ചതുര്‍ത്ഥി എന്നും ഈ ദിവസം അറിയപ്പെടുന്നു. ഹിന്ദുമത വിശ്വാസികള്‍ ഏറെ ആഹ്‌ളാദത്തോടെ കൊണ്ടാടുന്ന ഒരു ഉത്സവമാണ് വിനായക ചതുര്‍ത്ഥി. 11 ദിവസം നീണ്ടുനില്‍ക്കുന്നതാണ് വിനായക ചതുര്‍ത്ഥി മഹോത്സവം അഥവാ ഗണേശോത്സവം. ജീവിതത്തിലെ വിഘ്‌നങ്ങള്‍ അകറ്റി സമ്പത്തും സമൃദ്ധിയും നല്‍കുന്ന ഗണപതി ഭഗവാന്റെ ജന്മദിന ആഘോഷങ്ങള്‍ കോവിഡ് പരിധികള്‍ക്കുള്ളില്‍ നിന്ന് കൊണ്ടാകാം.

വൈകിട്ട് 6:30 മുതല്‍ ഭജന, ദീപാരാധന, അന്നദാനം എന്നിവയാണ് ഈ മാസത്തെ കാര്യപരിപാടികള്‍. വിപുലമായ രീതിയില്‍ വിനായക ചതുര്‍ത്ഥി 2021 ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഭാരവാഹികള്‍ പൂര്‍ത്തിയായിരിക്കുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക  Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

 

Venue: 731735, London Road, Thornton Heath, Croydon CR7 6AU

Email: info@londonhinduaikyavedi.org

Facebook: https://www.facebook.com/londonhinduaikyavedi.org

 

 




കൂടുതല്‍വാര്‍ത്തകള്‍.