CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 24 Minutes 51 Seconds Ago
Breaking Now

പ്രിയപ്പെട്ടവള്‍.. നസ്രിയയോടുള്ള സ്‌നേഹം വ്യക്തമാക്കി സിദ്ധാര്‍ത്ഥ്

നസ്രിയയോടുള്ള സൗഹൃദം വ്യക്തമാക്കി നടന്‍ സിദ്ധാര്‍ത്ഥ്. താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. സന്തോഷ് സുബ്രഹ്മണ്യം എന്ന ചിത്രത്തിലെ 'അടടാ അടടാ' എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടില്‍ നസ്രിയയും നിവിന്‍ പോളിയും അഭിനയിച്ച നേരം എന്ന സിനിമയിലെ ഭാഗമാണ് സ്റ്റോറിയായി സിദ്ധാര്‍ത്ഥ് പങ്കുവെച്ചിരിക്കുന്നത്.

'മൈ ഫേവറിറ്റ്' എന്ന ക്യാപ്ഷനോടു കൂടിയാണ് സിദ്ധാര്‍ഥ് സ്റ്റോറി ഇട്ടിട്ടുള്ളത്. 'ലവ് ഫോര്‍ എവര്‍' എന്ന സ്റ്റിക്കറും ഇതോടൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. സിദ്ധാര്‍ഥിന്റെ സ്റ്റോറി സസ്രിയയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഷെയര്‍ ചെയ്തിട്ടുണ്ട്. ഒപ്പം പാട്ടിലെ വരികളും ഹൃദയ ചിഹ്നങ്ങളും ഇമോജികളും ക്യാപ്ഷനായി ചേര്‍ത്തിട്ടുമുണ്ട്.

നസ്രിയയും സിദ്ധാര്‍ത്ഥും തമ്മിലുള്ള സൗഹൃദത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. അതേസമയം, നടന്‍ നാനിക്കൊപ്പം അണ്ടേ സുന്ദരാനികി എന്ന തെലുങ്ക് ചിത്രമാണ് നസ്രിയയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. താരത്തിന്റെ തെലുങ്ക് അരങ്ങേറ്റ സിനിമ കൂടിയാണിത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.