CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 45 Minutes 28 Seconds Ago
Breaking Now

വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വര്‍ഷം തടവും ലക്ഷങ്ങള്‍ പിഴയും

ബസില്‍ വെച്ചാണ് കുട്ടിക്ക് നേരെ സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്റെ അതിക്രമമുണ്ടായത്.

വിനോദ യാത്രയ്ക്കു പോകുന്നതിനിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകന് 29 വര്‍ഷം തടവും 2.15 ലക്ഷം രൂപ പിഴയും. ബസില്‍ വെച്ചാണ് കുട്ടിക്ക് നേരെ സന്മാര്‍ഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകന്റെ അതിക്രമമുണ്ടായത്.

പാവറട്ടി പുതുമനശേരിയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനായിരുന്ന നിലമ്പൂര്‍ ചീരക്കുഴി സ്വദേശിയുമായ കാരാടന്‍ വീട്ടില്‍ അബ്ദുല്‍ റഫീക്കിനെയാണു ( 44) ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം 9 മാസം കൂടി തടവ് കൂടുതല്‍ അനുഭവിക്കണമെന്ന് കോടതി ഉത്തരവിട്ടു.

2012 ലാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്ര കഴിഞ്ഞ് തിരിച്ചെത്തിയ പെണ്‍കുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെയാണ് കുടുംബത്തിന് പന്തികേടു തോന്നിയത്. തുടര്‍ന്ന് ഡോക്ടറുടെ പക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ലൈംഗിക അതിക്രമം നടന്നതായും അന്തരികാവയങ്ങള്‍ക്ക് മുറിവേറ്റതായും പരിശോധനയില്‍ കണ്ടെത്തി. ഇതോടെയാണ് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.