CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 15 Minutes 53 Seconds Ago
Breaking Now

ബ്രിട്ടനില്‍ ഇന്ധനം നിറയ്ക്കാന്‍ കൂട്ടയിടി! ഫോര്‍കോര്‍ട്ടുകളില്‍ കാത്തുകിടക്കുന്ന ഡ്രൈവര്‍മാര്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു; ആളുകള്‍ പെട്രോള്‍ വാങ്ങിക്കൂട്ടിയതോടെ 30 പൗണ്ട് പരിധി നിശ്ചയിച്ച് ബിപി, എസോ, ഷെല്‍, ടെക്‌സാകോ; കേവലം 1% പെട്രോള്‍ സ്‌റ്റേഷന്‍ മാത്രം ശൂന്യം

നിലവിലെ സ്ഥിതി അധിക ദിവസം നീളില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ്

വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കാന്‍ ആളുകള്‍ നെട്ടോട്ടം ഓടുമ്പോള്‍ ഫോര്‍കോര്‍ട്ടുകള്‍ യുദ്ധക്കളമാകുന്നു. 100 പെട്രോള്‍ സ്‌റ്റേഷനുകളില്‍ താഴെ മാത്രമാണ് കാലിയായതെന്നതിനാല്‍ ആശങ്ക വേണ്ടെന്നും, സമാധാനം പാലിക്കാനുമുള്ള സര്‍ക്കാര്‍ ഉപദേശങ്ങള്‍ ജനങ്ങളുടെ കാതിലെത്തുന്നില്ല. ചിസെസ്റ്റര്‍ സിഡില്‍ഷാമിലെ എസോ പെട്രോള്‍ ഫോര്‍കോര്‍ട്ടില്‍ പെട്രോള്‍ വാങ്ങാനെത്തിയവര്‍ തമ്മിലടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

സമാധാനം പാലിക്കാനാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നതെങ്കിലും റോഡുകള്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇന്ധന ക്ഷാമത്തിന്റെ തോത് എത്രത്തോളമാണെന്ന ആശങ്കയാണ് ഇതിന് ഇടയാക്കുന്നത്. റിഫൈനറികളില്‍ നിന്നും സ്റ്റേഷനുകളിലേക്ക് ഇന്ധനം എത്തിക്കുന്നതാണ് പ്രതിസന്ധി നേരിടുന്നത്. ഈ ഘട്ടത്തില്‍ ഡ്രൈവര്‍മാര്‍ പെട്രോളും, ഡീസലും വാങ്ങിക്കൂട്ടുന്നത് പ്രതിസന്ധി രൂക്ഷമാക്കുകയാണ്. 

ഇതിനിടെ ഡ്രൈവര്‍മാര്‍ വാങ്ങുന്ന പെട്രോളിന് പരിധി നിശ്ചയിച്ച് പല സ്റ്റേഷനുകളും രംഗത്തെത്തി. 30 പൗണ്ട് മൂല്യമുള്ള പെട്രോളാണ് വാങ്ങാന്‍ കഴിയുന്നതെന്ന് ഇജി ഗ്രൂപ്പ് വ്യക്തമാക്കി. യുകെയില്‍ 8350 ഫില്ലിംഗ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ 100 എണ്ണത്തില്‍ താഴെ മാത്രമാണ് ഇന്ധന ക്ഷാമത്തെ തുടര്‍ന്ന് അടച്ചത്. എന്നാല്‍ സ്ഥിതി മെച്ചപ്പെടുന്നതിന് മുന്‍പ് കാര്യങ്ങള്‍ മോശമാകാന്‍ സാധ്യതയുണ്ടെന്ന് പെട്രോള്‍ റീട്ടെയിലേഴ്‌സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി. 

1200 ഫോര്‍കോര്‍ട്ടുകളില്‍ 20 എണ്ണം മാത്രമാണ് അടച്ചതെന്ന് ബിപി പറഞ്ഞു. ടെസ്‌കോയുടെയും വിരലില്‍ എണ്ണാവുന്ന റീഫില്ലിംഗ് സ്റ്റേഷനാണ് അടച്ചിരിക്കുന്നത്. നം. 10-ും മോട്ടോറിംഗ് ബോഡികളും ആളുകളോട് ആശങ്ക മൂലം വാങ്ങിക്കൂട്ടരുതെന്ന് ആവശ്യപ്പെടുമ്പോഴും സ്ഥിതി മാറുന്നില്ല. എന്നിരുന്നാലും നിലവിലെ സ്ഥിതി അധിക ദിവസം നീളില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. വാഹനത്തില്‍ നിറച്ച ഇന്ധനം ഉപയോഗിച്ച് തീരുന്നത് വരെ ഗ്യാപ്പ് കിട്ടും. സാധാരണയില്‍ കവിഞ്ഞ് യാത്ര ചെയ്യാനും ഇടയില്ല, കിംഗ് വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.