CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 19 Minutes 40 Seconds Ago
Breaking Now

അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കാടത്തം ; പ്രധാന ചത്വരത്തില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി

മറ്റ് മുന്നു മൃതദേഹങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അടുത്ത നഗരങ്ങളിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.

അധികാരം പിടിച്ചടക്കിയ ശേഷം താലിബാന്‍ തനിനിറം കാട്ടി. ഹെറാത് നഗരത്തിലെ പ്രധാന ചത്വരത്തില്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹം ക്രെയിനില്‍ കെട്ടിത്തൂക്കി. തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ഉള്‍പ്പെട്ട നാലു പേരെയാണ് വെടിവച്ചുകൊന്നതെന്നാണ് ഔദ്യോഗിക ഭാഷ്യം.

മറ്റ് മുന്നു മൃതദേഹങ്ങള്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അടുത്ത നഗരങ്ങളിലേക്ക് കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു. കുറ്റക്കാരെ തല്ലിക്കൊല്ലുകയും അംഗ വിഛേദം നടത്തുകയും ചെയ്യുമെന്ന് താലിബാന്‍ സ്ഥാപകരില്‍ ഒരാളായ മുല്ല നുറുദീന്‍ തുറാബി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പുതിയ താലിബാന്‍ ഭരണത്തിന് കീഴില്‍ സംഗീതം നിലച്ചു. വിവാഹ സദസ്സുകളിലൊന്നും നൃത്തവും സംഗീതവുമില്ല, വാഹനങ്ങളില്‍ പാട്ടുകേള്‍ക്കുന്നവര്‍ താലിബാന്‍ പോസ്റ്റുകളില്‍ ഓഫാക്കും. സംഗീത വിദ്യാലയങ്ങളെല്ലാം അടച്ചു.




കൂടുതല്‍വാര്‍ത്തകള്‍.