മുന്‍ കാമുകിയെ ആസിഡ് ഒഴിച്ച് വികൃതയാക്കിയ ഡോക്ടര്‍ക്ക് 15 വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. അസൂയ മൂത്ത മെഡിക്കല്‍ വിദ്യാര്‍ത്ഥി ഫാറ്റ് സ്യൂട്ടും, കറുത്ത മുഖാവരണവും അണിഞ്ഞ് വേഷം മാറിയാണ് മുന്‍ കാമുകിയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ടത്.
ഡോ. റൈം അലൗവിക്ക് ആസിഡ് അക്രമണത്തില്‍ നേരിട്ടത് ജീവിതം മാറ്റിമറിക്കുന്ന പരുക്കുകളാണ്. മുന്‍ സഹജീവനക്കാരനും, കാമുകനുമായിരുന്ന 25-കാരന്‍ മിലാദ് റൗഫാണ് ബ്രൈറ്റണിലെ യുവതിയുടെ വീട്ടിലെത്തി അക്രമം സംഘടിപ്പിച്ചത്. വണ്ണമുള്ള കറുത്ത സ്ത്രീയായി തോന്നിക്കുന്ന തരത്തില്‍ വേഷം ധരിച്ചെത്തിയ റൗഫ് വാതില്‍ തുറന്ന മുന്‍ കാമുകിയ്ക്ക് നേരെ സല്‍ഫ്യൂരിക് ആസിഡ് എറിയുകയായിരുന്നു.
ഡോ. അലൗവിക്ക് മുഖത്തും, കഴുത്തിലും, നെഞ്ചിലും ഗുരുതരമായ പരുക്കുകളാണേറ്റത്. കണ്ണുകള്‍ അടയ്ക്കാനും, കഴുത്ത് തിരിക്കാനും കഴിയാത്ത നിലയിലായ ഡോക്ടര്‍ക്ക് വലത് കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടതായി ലൂവെസ് ക്രൗണ്‍ കോടതി വിചാരണയില്‍ വിശദമാക്കപ്പെട്ടു. കാര്‍ഡിഫില്‍ നിന്നുള്ള റൗഫ് ആസിഡ് അക്രമണത്തിനുള്ള കിറ്റുമായി സൗത്ത് ഈസ്റ്റ് ലണ്ടന്‍ എല്‍താമിലെ കുടുംബത്തിന് അരികിലെത്തുകയും, പിന്നീട് ബ്രൈറ്റണിലേക്ക് യാത്ര ചെയ്ത് ഇരയ്ക്കായി കാത്തിരിക്കുകയുമായിരുന്നു.
റൗഫ് സ്ത്രീകള്‍ക്ക് അപകടം വരുത്തുമെന്ന് സംശയമില്ലെന്ന് വ്യക്തമാക്കിയാണ് ജഡ്ജ് 15 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചത്. കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഇരുവരും ഒരുമിച്ച് മെഡിസിന്‍ പഠിച്ചിരുന്നു. റൗഫും, അലൗവിയും തമ്മിലുണ്ടായിരുന്ന ചെറിയ കാലത്തെ ബന്ധം അവസാനിപ്പിച്ച് ഡോ. അലൗവി ഏപ്രില്‍ മാസത്തില്‍ ബ്രൈറ്റണിലേക്ക് താമസം മാറ്റിയിരുന്നു. ഇതിലും നിരാശയും, രോഷവും തീര്‍ക്കാനാണ് റൗഫ് ക്രൂരത കാണിച്ചത്.
റോയല്‍ സസെക്‌സ് കൗണ്ടി ഹോസ്പിറ്റലില്‍ ജൂനിയര്‍ ഡോക്ടറായി ജോലി ചെയ്യുകയായിരുന്നു ഡോ. അലൗവി. റൗഫ് തന്റെ കരിയറും, ചെറുപ്പകാലവുമാണ് കവര്‍ന്നതെന്ന് ഡോ. അലൗവി ഭയപ്പെടുന്നു.