CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
55 Minutes 49 Seconds Ago
Breaking Now

എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് ; ലജ്ജ തോന്നുന്നു, അന്വേഷണം ഉണ്ടാകുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയുംകാലം അത് പുറത്തുവരാതിരുന്നതും തന്നെ ഏറെ വേദനിപ്പിച്ചെന്ന് മാര്‍പാപ്പ പറഞ്ഞു.

എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്ന റിപ്പോര്‍ട്ട് അത്യന്തം വേദനാജനകമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിലെ പീഡോഫൈല്‍ പുരോഹിതരെ കൈകാര്യം ചെയ്യുന്നതില്‍ കത്തോലിക്കാ സഭ പരാജയപ്പെട്ടതില്‍ താന്‍ ലജ്ജിതനാണെന്ന് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു. ഇറ്റലിയിലെ വൈദികര്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ ഏര്‍പ്പാട് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.

 റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ഇത്രയുംകാലം അത് പുറത്തുവരാതിരുന്നതും തന്നെ ഏറെ വേദനിപ്പിച്ചെന്ന് മാര്‍പാപ്പ പറഞ്ഞു. ഇരകളോട് അവര്‍ അനുഭവിച്ച ആഘാതത്തില്‍ എന്റെ ദുഃഖവും വേദനയും അറിയിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും സഭയുടെ ഉത്കണ്ഠയുടെ കേന്ദ്രത്തില്‍ അവരെ ദീര്‍ഘനേരം നിലനിര്‍ത്താന്‍ കഴിയാത്തത് തന്റെ നാണക്കേടാണ് ആണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും സുരക്ഷിതമായ ഇടം ആണ് ഫ്രാന്‍സിലെ കത്തോലിക്ക സഭയെന്ന് എല്ലാവരും ഉറപ്പ് വരുത്തണമെന്നും സമാനമായ സംഭവിക്കരുതെന്നും അദ്ദേഹം എല്ലാ ബിഷപ്പുമാരോടും ആവശ്യപ്പെട്ടു.

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ ഫ്രാന്‍സിലെ കത്തോലിക്കപള്ളികളില്‍ 3.3 ലക്ഷം കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായെന്നായിരുന്നു പുറത്തു വന്നിരുന്ന റിപ്പോര്‍ട്ട്. പുരോഹിതരില്‍ നിന്നും ജീവനക്കാരില്‍ നിന്നുമായാണ് കുട്ടികള്‍ക്ക് പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്ര സമിതിയുടേതാണ് റിപ്പോര്‍ട്ട്. ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയില്‍ വച്ച് കുഞ്ഞുങ്ങള്‍ക്കു നേരെ ഉണ്ടായവയാണെന്നാണ് കണ്ടെത്തല്‍. ആണ്‍കുട്ടികളാണ് കൂടുതലും പീഡിപ്പിക്കപ്പെട്ടത്.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.