CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 46 Minutes 10 Seconds Ago
Breaking Now

പ്രതിമാസം 18.9 ലക്ഷം രൂപ, രണ്ട് ബംഗ്ലാവുകളും അമിതാഭ് ബച്ചന്‍ ബാങ്കിന് വാടകയ്ക്ക് നല്‍കി

തന്റെ ഉടമസ്ഥതയിലുള്ള വത്സ, അമ്മു എന്നീ ബംഗ്ലാവുകളുടെ താഴത്തെ നിലകള്‍ പ്രമുഖ ബാങ്കിന് വാടകയ്ക്ക് നല്‍കി അമിതാഭ് ബച്ചന്‍. മുംബൈ ജുഹുവില്‍ അദ്ദേഹം ഇപ്പോള്‍ താമസിക്കുന്ന ജല്‍സ എന്ന ബംഗ്ലാവിന് സമീപത്തായിട്ടാണ് ഈ രണ്ട് ബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നത്. 15 വര്‍ഷത്തെ വാടക കരാറിലാണ് ഇവ കൊടുത്തിരിക്കുന്നത്.

18.9 ലക്ഷം രൂപ പ്രതിമാസ വാടകയായി നിശ്ചയിച്ചിരിക്കുന്ന രണ്ട് ബംഗ്ലാവുകളും ചേര്‍ത്ത് 3150 ചതുരശ്രയടി സ്ഥലമാണ് ബാങ്കിന് വിട്ടു നല്‍കിയിരിക്കുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും വാടകയിനത്തില്‍ 25 ശതമാനം വര്‍ദ്ധനയുണ്ടാകും.

10 വര്‍ഷം കഴിയുമ്പോള്‍ പ്രതിമാസം 29 ലക്ഷം രൂപ ഈ വാടകയിനത്തില്‍ നിന്ന് മാത്രം ലഭിക്കും.

12 മാസക്കാലത്തെ വാടകയിനത്തിലേക്കായി 2.26 കോടി രൂപ ബാങ്ക് ഡിപ്പോസിറ്റ് ആയി കൈമാറിക്കഴിഞ്ഞു. വത്സ എന്ന ബംഗ്ലാവ് നേരത്തെ മറ്റൊരു ബാങ്കിന്റെ ഓഫീസായി പ്രവര്‍ത്തിച്ച് വരികയായിരുന്നു.

നിലവില്‍ അമിതാഭ് ബച്ചന്‍ താമസിക്കുന്ന ജല്‍സ ബംഗ്ലാവിനും 120 കോടി രൂപ മതിപ്പുവിലയുണ്ട്

 




കൂടുതല്‍വാര്‍ത്തകള്‍.