CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
36 Minutes 3 Seconds Ago
Breaking Now

ആദ്യം ഭൂമിയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കൂ! ശതകോടീശ്വരന്‍മാരുടെ ബഹിരാകാശ പോരാട്ടത്തെ നിശിതമായി വിമര്‍ശിച്ച് വില്ല്യം രാജകുമാരന്‍; ആമസോണ്‍ മേധാവി സ്റ്റാര്‍ ടെക് താരത്തെ കൂട്ടി ഭൂമിയുടെ അറ്റത്തേക്ക് പറന്നതിന് പിന്നാലെ കേംബ്രിഡ്ജ് ഡ്യൂക്കിന്റെ അസാധാരണ ഇടപെടല്‍

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ന്യൂ ഷെപ്പേഡ് റോക്കറ്റില്‍ കയറിയാണ് 90-കാരനായ വില്ല്യം ഷാട്‌നര്‍ ബഹിരാകാശത്തേക്ക് സഞ്ചരിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറിയത്

ഭൂമി വിട്ട് പറക്കാനുള്ള ശതകോടീശ്വരന്‍മാരുടെ മത്സരത്തിനെതിരെ വില്ല്യം രാജകുമാരന്‍. ലോകത്തിലെ ഏറ്റവും മികച്ച തലച്ചോറുകളും, മനസ്സുകളും ഉപയോഗിച്ച് ഭൂമിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ആമസോണ്‍ മേധാവി ജെഫ് ബെസോസ് സ്റ്റാര്‍ ട്രെക്കിലെ താരം വില്ല്യം ഷാട്‌നറെ ബഹിരാകാശത്തേക്ക് പറപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് വിമര്‍ശനം തേടിയെത്തിയത്. 

കെന്‍സിംഗ്ടണ്‍ കൊട്ടാരത്തില്‍ നിന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ശതകോടീശ്വരന്‍മാരുടെ ബഹിരാകാശ മത്സരത്തെ വിമര്‍ശിക്കാന്‍ 39-കാരനായ കേംബ്രിഡ്ജ് ഡ്യൂക്ക് തയ്യാറായത്. ഗ്ലാസ്‌ഗോയില്‍ ഈ മാസം അവസാനം കോപ്26 സമ്മേളനത്തില്‍ ലോകനേതാക്കള്‍ സമ്മേളിക്കുമ്പോള്‍ 'ബുദ്ധിപരമായ സംസാരവും, വാക്കുകളും വരുമെങ്കിലും ആവശ്യത്തിന് പ്രവര്‍ത്തി മാത്രം കാണാത്തതിനെതിരെയും' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിന്‍ ന്യൂ ഷെപ്പേഡ് റോക്കറ്റില്‍ കയറിയാണ് 90-കാരനായ വില്ല്യം ഷാട്‌നര്‍ ബഹിരാകാശത്തേക്ക് സഞ്ചരിച്ച ഏറ്റവും പ്രായമേറിയ വ്യക്തിയായി മാറിയത്. ഏതാനും ദിവസം മുന്‍പ് മറ്റൊരു ബഹിരാകാശ പ്രേമിയായ സ്‌പേസ് എക്‌സ് സ്ഥാപകന്‍ എലണ്‍ മസ്‌കും തന്റെ മോഹങ്ങള്‍ തുറന്നുപറഞ്ഞിരുന്നു. ചൊവ്വാഗ്രഹം കോളനിവത്കരിക്കാനും, ഇവിടെ നിന്നും ടെസ്ലാ കാറുകള്‍ നിര്‍മ്മിക്കാനും താല്‍പര്യമുണ്ടെന്നാണ് മസ്‌ക് വ്യക്തമാക്കിയത്. 

എന്നാല്‍ കാലാവസ്ഥാ പ്രശ്‌നങ്ങള്‍ നേരിടാനാണ് ബുദ്ധിയുള്ള തലച്ചോറുകള്‍ ഉപയോഗിക്കേണ്ടതെന്ന് ഡ്യൂക്ക് ചൂണ്ടിക്കാണിച്ചു. അല്ലാതെ യാത്ര ചെയ്യാനും താമസിക്കാനും കഴിയുന്ന അടുത്ത സ്ഥലം കണ്ടെത്തുകയല്ല ചെയ്യേണ്ടത്, വില്ല്യം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടികളില്ലാത്തത് നമ്മുടെ കുട്ടികളുടെ ഭാവിയാണ് കവരുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.