CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 49 Minutes 52 Seconds Ago
Breaking Now

കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ഇന്ന്; നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടാവും

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വര്‍ഷം നവംബര്‍ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം.

സംഘടനാ തിരഞ്ഞെടുപ്പ് തിയതി ഉള്‍പ്പടെയുള്ള നിര്‍ണായക തീരുമാനങ്ങളെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. രാവിലെ പത്ത് മണിക്ക് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് യോഗം ചേരും.

പാര്‍ട്ടിക്ക് മുഴുവന്‍ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ അടിയന്തരമായി പ്രവര്‍ത്തക സമിതി വിളിക്കണമെന്ന ഗ്രൂപ്പ് 23 നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് യോഗം വിളിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് അധ്യക്ഷയായി സോണിയാ ഗാന്ധി അടുത്ത വര്‍ഷം നവംബര്‍ വരെ തുടരട്ടെയെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. പുതിയ അധ്യക്ഷനെ തിരഞ്ഞെടുത്താലും കാലാവധി ഉടന്‍ അവസാനിക്കും. അതുകൊണ്ട് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തക സമിതി കൈക്കൊള്ളുന്ന തീരുമാനം നിര്‍ണായകമാകും.

എന്നാല്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കള്‍, പഞ്ചാബ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍, സ്ഥിരം പാര്‍ട്ടി അധ്യക്ഷന്‍ തുടങ്ങി ഇന്നത്തെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ ചര്‍ച്ചയ്ക്ക് വരുന്ന വിഷയങ്ങള്‍ നിരവധിയാണ്.

അതേസമയം ലഖിംപൂരിലെ കര്‍ഷക കൊലപാതകത്തില്‍ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ യുപിയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ നേടിക്കൊടുത്തെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. ഇത് തുടര്‍ന്നാല്‍ വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും ഹൈക്കമാന്‍ഡ് കണക്ക് കൂട്ടുന്നു. ലംഖിംപൂര്‍ വിഷയത്തില്‍ അജയ് മിശ്ര രാജി വെയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

 

 




കൂടുതല്‍വാര്‍ത്തകള്‍.