
















യുവ സോഫ്റ്റ് വെയര്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. തെലങ്കാന സ്വദേശികളായ ഭാനു ചന്ദര്‍ റെഡ്ഡി, ബീബി ഷാസിയ എന്നിവരാണ് മരിച്ചത്. യുവാവിനെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ മരണത്തില്‍ മനംനൊന്ത് ഷാസിയ 17ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി.
ബെംഗളൂരുവിലെ ഐബിഎമ്മിലാണ് ഷാസിയ ജോലി ചെയ്തിരുന്നത്. ജോലി കഴിഞ്ഞെത്തിയ ഷാസിയ മുറിക്കുള്ളിലുണ്ടായിരുന്ന ഭാനുവിനെ പലതവണ വിളിച്ചെങ്കിലും പ്രതികരിച്ചിരുന്നില്ല. പരിഭ്രാന്തയായ യുവതി അയല്‍ക്കാരെയും അപ്പാര്‍ട്ട്‌മെന്റിലെ സുരക്ഷാജീവനക്കാരെയും വിളിച്ച് മുറി ചവിട്ടിതുറക്കുകയായിരുന്നു. മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഭാനു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ അതേ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിന്റെ 17-ാം നിലയില്‍ നിന്ന് ചാടി യുവതിയും ജീവനൊടുക്കി.
ദമ്പതികളുടെ കുടുംബാംഗങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ച് അന്വേഷണ ഉദ്യോ?ഗസ്ഥര്‍ പരിശോധിച്ചുവരികയാണ്.