CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
41 Minutes 30 Seconds Ago
Breaking Now

വീടിന് അടിയില്‍ നിന്ന് കണ്ടെത്തിയത് 90 വിഷപാമ്പുകളെ ; ഞെട്ടി വീട്ടമ്മ

റാറ്റില്‍ സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട 59 പാമ്പിന്‍ കുഞ്ഞുങ്ങളേയും 22 മുതിര്‍ന്ന പാമ്പുകളെയുമാണ് വീടിന്റെ അടിത്തറയിലെ വിടവിനിടയില്‍ നിന്ന് കണ്ടെത്തിയത്.

കാലിഫോര്‍ണിയയിലെ സൊനോമ കൗണ്ടിയിലുള്ള വീട്ടമ്മയ്ക്ക് വീടിന്റെ തറയ്ക്കുള്ളില്‍ കണ്ട കാഴ്ച വിശ്വസിക്കാന്‍ കഴിയാത്തതായിരുന്നു. കൗണ്ടി റെപ്‌റ്റൈല്‍ റെസ്‌ക്യൂ പ്രവര്‍ത്തകരെ വിവരമറിയിച്ചതോടെ വീടിന്റെ അടിയില്‍ നിന്ന് കണ്ടെത്തിയത് 90 ലധികം വിഷ പാമ്പുകളെയാണ്. റാറ്റില്‍ സ്‌നേക്ക് വിഭാഗത്തില്‍പ്പെട്ട 59 പാമ്പിന്‍ കുഞ്ഞുങ്ങളേയും 22 മുതിര്‍ന്ന പാമ്പുകളെയുമാണ് വീടിന്റെ അടിത്തറയിലെ വിടവിനിടയില്‍ നിന്ന് കണ്ടെത്തിയത്. സൊനോമ കൗണ്ടി റെപ്‌റ്റൈല്‍ റെസ്‌ക്യൂവിന്റെ ഡയറക്ടറായ അല്‍ വുള്‍ഫ് ആണ് പാമ്പുകളെ നീക്കിയത്. രണ്ടു പ്രാവശ്യം കൂടി അല്‍ വുള്‍ഫ് ഇവിടെ സന്ദര്‍ശിച്ചു. വീണ്ടും ഇവിടെ നിന്ന് 11 പാമ്പുകളെ കൂടി പിടികൂടി.

മഞ്ഞുകാലത്തിന്റെ തുടക്കമായ ഒക്ടോബര്‍ മാസത്തിലാണ് റാറ്റില്‍ സ്‌നേക്ക് വിഭാഗത്തില്‍പെട്ട പാമ്പുകള്‍ ഇണചേരുക. വീടിന്റെ അടിത്തറ നിര്‍മ്മിച്ചിരിക്കുന്ന പാറക്കെട്ടുകള്‍ക്കിടയിലാണ് ഇവ താളമാക്കിയിരുന്നത്. ആദ്യമായിട്ടാണ് വീടിന്റെ അടിയില്‍ നിന്ന് ഇത്രയധികം പാമ്പിനെ ഒന്നിച്ച് നീക്കം ചെയ്യുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.