CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 17 Minutes 40 Seconds Ago
Breaking Now

തോമസ് മാര്‍ അത്തനാസിയോസിന്റെ മരണത്തില്‍ സംശയം ; കാതോലിക്കാ ബാവയ്‌ക്കെതിരെ അന്വേഷണം

2018 ആഗസ്റ്റ് 24ന് പുലര്‍ച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് സമീപം ട്രെയിനില്‍നിന്ന് വീണുമരിച്ച നിലയില്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതദേഹം കണ്ടെത്തിയത്.

ഓര്‍ത്തഡോക്‌സ് സഭാ മുംബൈ ഭദ്രാസനാധിപനായിരുന്ന തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം കൊലപാതകമെന്ന ആരോപണത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവക്കെതിരെ അന്വേഷണം. അത്തനാസിയോസിന്റേത് കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള പരാതിയിലാണ് കേസ്.

2018 ആഗസ്റ്റ് 24ന് പുലര്‍ച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് സമീപം ട്രെയിനില്‍നിന്ന് വീണുമരിച്ച നിലയില്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ മൃതദേഹം കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും അപകടമരണമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു. എന്നാല്‍ മരണം കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി പുത്തന്‍കുരിശ് സ്വദേശി തോമസ് ടി പീറ്ററാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

കോടതി നിര്‍ദേശപ്രകാരമാണ് ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാ ബാവ അടക്കം മൂന്നുപേര്‍ക്കെതിരെ നോര്‍ത്ത് പൊലീസ് കേസെടുത്തത്. കൊലപാതകം, ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസ്. അത്തനാസിയോസ് ചെയര്‍മാനായ ട്രസ്റ്റിന്റെ 500 കോടിയോളം രൂപയുടെ ആസ്തി സഭയ്ക്കു കീഴിലാക്കണമെന്ന ആവശ്യം നിരസിച്ചത് തര്‍ക്കത്തിനിടയാക്കിയെന്നാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ഉന്നയിച്ച് അത്തനാസിയോസിനെ കാതോലിക്കാ ബാവ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയുണ്ട്. ഇതിലുള്ള പകയെത്തുടര്‍ന്നാണ് ട്രെയിനില്‍നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. കാതോലികാ ബാവയ്ക്ക് പുറമെ ഗീവര്‍ഗീസ് മാര്‍ യൂലിയോ മെത്രാപോലീത, ഓര്‍ത്തഡോക്‌സ് സഭ സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.