CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 48 Minutes 52 Seconds Ago
Breaking Now

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാര്‍ക്ക് കോടീശ്വരനായ യുവാവ് കൊടുത്തത് എട്ടിന്റെ പണി

ബാങ്കില്‍ നിന്ന് ഉടന്‍ തന്നെ 50 ലക്ഷം യുവാന്‍(ഏകദേശം 5.8 കോടി) പിന്‍വലിക്കാന്‍ തീരുമാനിച്ചു.

മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ട ബാങ്ക് ജീവനക്കാര്‍ക്ക് ഒരു യുവാവ് കൊടുത്ത പണിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ചൈനയിലാണ് സംഭവം. ബാങ്കിലെത്തിയ കോടീശ്വരനോട് മാസ്‌ക് ധരിക്കാന്‍ സുരക്ഷാ ജീവനക്കാരന്‍ ആവശ്യപ്പെട്ടതാണ് സംഭവത്തിന് തുടക്കം. മാസ്‌ക് ധരിക്കാന്‍ പറഞ്ഞത് കോടീശ്വരന് ഒട്ടും ഇഷ്ടമായില്ല.

ബാങ്കില്‍ നിന്ന് ഉടന്‍ തന്നെ 50 ലക്ഷം യുവാന്‍(ഏകദേശം 5.8 കോടി) പിന്‍വലിക്കാന്‍ തീരുമാനിച്ചു. അവിടംകൊണ്ട് തീര്‍ന്നില്ല. ഇത് എണ്ണിതിട്ടപ്പെടുത്തി തരാനും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു ദിവസം പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്.

ബാങ്ക് ജീവനക്കാര്‍ രണ്ടു മണിക്കൂറലേറെ എടുത്താണ് പണം എണ്ണിത്തിട്ടപ്പെടുത്തിയത്. ശേഷം പണം മൂന്ന് വലിയ പെട്ടികളിലാക്കി ആഢംബര കാറില്‍ വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. തുക മറ്റൊരു ബാങ്കില്‍ നിക്ഷേപിക്കുമെന്നാണ് വിവരം.

ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം ശരിയല്ലത്തതുകൊണ്ടാണ് പണം പിന്‍വലിക്കുന്നതിന് കാരണമായി ഇയാള്‍ പറഞ്ഞത്. ജീവനക്കാരുടെ ഭാഗത്ത് തെറ്റില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.