CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 16 Minutes 26 Seconds Ago
Breaking Now

'മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണം'; സുപ്രിംകോടതിയോട് ആവശ്യമുന്നയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

2018ലെ മഹാപ്രളയ കാലത്തായിരുന്നു ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത്.

മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് സുപ്രിംകോടതിയോട് ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. 2018ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്ന് ആവശ്യപ്പെടും. 

2018ലെ മഹാപ്രളയ കാലത്തായിരുന്നു ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്താന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. കോടതി ആവശ്യപ്പെട്ടാല്‍ ജലനിരപ്പ് വിഷയത്തില്‍ പ്രത്യേക അപേക്ഷ സര്‍ക്കാര്‍ സമര്‍പ്പിക്കും. 2018ലെ സുപ്രിംകോടതി ഉത്തരവ് ഇന്ന് വാദം കേള്‍ക്കുമ്പോള്‍ സര്‍ക്കാര്‍ കൈമാറും.ഈ സാഹചര്യം അതീവ ഗുരുതരമാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിംകോടതിയെ അറിയിക്കും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പും കോടതിയെ അറിയിക്കും.

സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്നത് മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ്. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കുന്നത്.

അതിനിടെ, മുല്ലപ്പെരിയാര്‍ ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ഡാമിലെ ജലനിരപ്പ് 137.20 അടിയാണ്. ഡാമില്‍ നിന്ന് തമിഴനാട് കൊണ്ടുപോകുന്ന വെളത്തിന്റെ അളവ് സെക്കന്‍ഡില്‍ 2200 കുമിക്‌സ് ആയി തുടരുകയാണ്. ഡാമില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ വെള്ളം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കത്തയച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.