CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 28 Minutes 24 Seconds Ago
Breaking Now

നാഷണല്‍ മിനിമം വേജ് 8.91 പൗണ്ടില്‍ നിന്നും മണിക്കൂറില്‍ 9.50 പൗണ്ടിലേക്ക് ഉയര്‍ത്തി ചാന്‍സലര്‍; ഒപ്പം പൊതുമേഖലയിലെ ജീവനക്കാരുടെ ശമ്പള വര്‍ദ്ധന മരവിപ്പിക്കലും അവസാനിക്കും; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സാധാരണ നിലയില്‍ വരുമാനം കൂടാന്‍ വഴിയൊരുക്കി ഋഷി സുനാക്

23 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന 9.50 പൗണ്ട് മിനിമം വേജ് വര്‍ദ്ധന അടുത്ത ഏപ്രില്‍ മുതല്‍ നിലവില്‍ വരും

യുകെയുടെ മിനിമം വേജ് മണിക്കൂറില്‍ 8.91 പൗണ്ടില്‍ നിന്നും 9.50 പൗണ്ടിലേക്ക് അടുത്ത വര്‍ഷം മുതല്‍ ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ച് ചാന്‍സലര്‍ ഋഷി സുനാക്. 59 പെന്‍സ് വര്‍ദ്ധനവ് നല്‍കുന്നതോടെ ഓരോ ഫുള്‍ടൈം ജോലിക്കാര്‍ക്കും 1000 പൗണ്ട് ശമ്പള വര്‍ദ്ധനവാണ് പ്രതിവര്‍ഷം പ്രതിഫലിക്കുക. ഈ പാര്‍ലമെന്റിന്റെ അവസാനത്തോടെ കുറഞ്ഞ ശമ്പളമെന്ന പ്രശ്‌നം അവസാനിപ്പിക്കാനുള്ള ലക്ഷ്യം നേടിത്തരാന്‍ 6.6 ശതമാനം വേതന വര്‍ദ്ധന സഹായിക്കുമെന്ന് സുനാക് വ്യക്തമാക്കി. 

ബുധനാഴ്ച അവതരിപ്പിക്കുന്ന ബജറ്റില്‍ ചാന്‍സലര്‍ ഇതുസംബന്ധിച്ച വിശദവിവരങ്ങള്‍ പങ്കുവെയ്ക്കും. ഇതിന് പുറമെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തിന്മേലുള്ള മരവിപ്പിക്കല്‍ അവസാനിപ്പിക്കാനും ചാന്‍സലര്‍ തയ്യാറെടുക്കുന്നുവെന്നാണ് വാര്‍ത്ത. ഇതോടെ ഏഴ് മില്ല്യണ്‍ ജോലിക്കാര്‍ക്കാണ് സുനാക് ശമ്പള വര്‍ദ്ധന സമ്മാനിക്കുന്നത്. സമ്പദ് ഘടന ശക്തമായി തിരിച്ചുവരുന്ന സാഹചര്യത്തിലാണ് പബ്ലിക് സെക്ടര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന വേതനം നല്‍കുന്നതെന്ന് സുനാക് കൂട്ടിച്ചേര്‍ത്തു. 

ഇതോടെ നഴ്‌സുമാര്‍ക്കും, അധ്യാപകര്‍ക്കും, സായുധ സേനകളില്‍ സേവനം നല്‍കുന്നവര്‍ക്കും ഉള്‍പ്പെടെ 5.6 മില്ല്യണ്‍ ജീവനക്കാര്‍ക്ക് ഏപ്രില്‍ മുതല്‍ വര്‍ദ്ധന സാധ്യമാകും. ഒരു വര്‍ഷം നീണ്ട സാലറി ഫ്രീസിംഗാണ് അവസാനിക്കുന്നത്. അതേസമയം കൊവിഡ് പ്രതിസന്ധിയുടെ 400 ബില്ല്യണ്‍ പൗണ്ട് ബില്‍ മുന്നിലുള്ളപ്പോള്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പള വര്‍ദ്ധനയ്ക്കുള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു. 

മിനിമം വേജ് വര്‍ദ്ധിപ്പിക്കുന്നത് സ്വകാര്യ മേഖലയില്‍ പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ കൂടുതല്‍ കുഴപ്പത്തിലേക്ക് തള്ളിവിടുമെന്നാണ് പരാതി. ഇത് പ്രൈവറ്റ് സെക്ടറിലെ ജോലിക്കാരെ രോഷാകുലരാക്കുമെന്നും പറയപ്പെടുന്നു. 'മഹാമാരിയില്‍ മികച്ച പ്രകടനം കാഴ്ചവെ്ച്ച നഴ്‌സുമാരുടെയും, അധ്യാപകരുടെയും, മറ്റ് പൊതുമേഖലാ ജീവനക്കാരുടെയും ശമ്പളം വര്‍ദ്ധിക്കേണ്ടത് ശരിയായ കാര്യമാണ്', സുനാക് വ്യക്തമാക്കി. 

ഫ്രണ്ട്‌ലൈന്‍ ജോലിക്കാരുടെ ശമ്പളം സ്വതന്ത്ര പേ റിവ്യൂ ബോര്‍ഡാണ് മുന്നോട്ട് വെയ്ക്കുന്നത്. ഈ നിര്‍ദ്ദേശങ്ങള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കും. 23 വയസ്സിന് മുകളിലുള്ളവര്‍ക്ക് നല്‍കുന്ന 9.50 പൗണ്ട് മിനിമം വേജ് വര്‍ദ്ധന അടുത്ത ഏപ്രില്‍ മുതല്‍ നിലവില്‍ വരും. 




കൂടുതല്‍വാര്‍ത്തകള്‍.