CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 3 Minutes 20 Seconds Ago
Breaking Now

ഒരു വര്‍ഷം 24 കുഞ്ഞുങ്ങളുടെ അമ്മ ; 105 കുട്ടികള്‍ വേണമെന്ന ആഗ്രഹവുമായി 24 കാരി

2020 മാര്‍ച്ച് മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് 24 കുഞ്ഞുങ്ങള്‍ ജനിച്ചത്.

വാടക ഗര്‍ഭപാത്രത്തിലൂടെ 21 കുഞ്ഞുങ്ങളെ സ്വന്തമാക്കി റഷ്യന്‍ യുവതി.ഒരു വര്‍ഷത്തിനുള്ളില്‍ 21 കുഞ്ഞുങ്ങളുടെ അമ്മയായിരിക്കുകയാണ് ക്രിസ്റ്റിന ഒസ്ടുര്‍ക് എന്ന 24 കാരി. മോസ്‌കോ സ്വദേശിനിയാണ് ക്രിസ്റ്റിന. ഹോട്ടല്‍ ഉടമയും കോടീശ്വരനുമായ ഗലിപ് ഒസ്ടുര്‍ക് എന്ന 57 കാരനാണ് ക്രിസ്റ്റിനയുടെ ഭര്‍ത്താവ്. 2020 മാര്‍ച്ച് മുതല്‍ 2021 ജൂലൈ വരെയുള്ള കാലയളവിലാണ് വാടക ഗര്‍ഭധാരണത്തിലൂടെ ഇവര്‍ക്ക് 24 കുഞ്ഞുങ്ങള്‍ ജനിച്ചത്.

ഒന്നരക്കോടിയോളം രൂപയാണ് ചിലവാക്കിയത്.ഇതിലൊന്നും നിര്‍ത്തുന്നുമില്ല. 105 കുട്ടികളെ വേണമെന്നാണ് ക്രിസ്റ്റിനയുടെ ആഗ്രഹം. നിലവില്‍ കുട്ടികളെ നോക്കാന്‍ വേണ്ടി നല്ല ശമ്പളം കൊടുത്ത് 16 ആയമാരേയും ഇവര്‍ നിര്‍ത്തിയിട്ടുണ്ട്. വാടക ഗര്‍ഭധാരണം എന്ന ആശയം തനിക്കും ഭര്‍ത്താവ് ഗലിപ്പിനും കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കുട്ടികള്‍ വേണമെന്ന ആഗ്രഹത്തിലാണെന്ന് ക്രിസ്റ്റിന പറയുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.