CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 17 Seconds Ago
Breaking Now

ഗ്ലാസ്‌ഗോയിലെ കോപ്26 സമ്മേളനത്തില്‍ രാജ്ഞിയെത്തില്ല; പിന്‍മാറ്റം ഡോക്ടര്‍മാരുടെ ഉപദേശത്തെത്തുടര്‍ന്ന്; 800 മൈല്‍ ദൈര്‍ഘ്യമുള്ള ദൂരയാത്ര ബുദ്ധിപരമാകില്ലെന്ന് രാജ്ഞിയെ ഉപദേശിക്കാന്‍ കാരണമെന്ത്? ആശുപത്രി വാസത്തിന് പിന്നാലെ ദുരൂഹതകള്‍ പരക്കുന്നു

സ്‌കോട്ട്‌ലണ്ട് യാത്ര റദ്ദാക്കിയത് വിശ്രമിക്കാനുള്ള ഡോക്ടറുടെ ഉപദേശം മാനിച്ച് മാത്രമെന്ന് കൊട്ടാര ശ്രോതസ്സുകള്‍

ഗ്ലാസ്‌ഗോയില്‍ അടുത്ത ആഴ്ച ചേരുന്ന കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോപ്26 സമ്മേളനത്തില്‍ നിന്നും രാജ്ഞിയുടെ നാടകീയ പിന്‍മാറ്റം. ആശുപത്രിയില്‍ രഹസ്യമായി തങ്ങിയ ശേഷമാണ് സമ്മേളന വേദിയില്‍ എത്തിച്ചെന്ന് രാജ്ഞി തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സുപ്രധാന സമ്മേളനത്തില്‍ റിസപ്ഷനില്‍ പങ്കെടുത്ത് പ്രസംഗം നടത്തേണ്ടിയിരുന്നെങ്കിലും ഇപ്പോള്‍ രാജ്ഞി ഗ്ലാസ്‌ഗോ യാത്ര ഉപേക്ഷിച്ചെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം വ്യക്തമാക്കിയിരിക്കുന്നത്. 

ഇതിന് പകരം വിന്‍ഡ്‌സര്‍ കാസിലില്‍ വെച്ച് ചിത്രീകരിക്കുന്ന വീഡിയോ സന്ദേശം ഗ്ലാസ്‌ഗോയിലെത്തുന്ന പ്രതിനിധികള്‍ക്ക് മുന്നില്‍ സംപ്രേക്ഷണം ചെയ്യും. കഴിഞ്ഞ ബുധനാഴ്ചയാണ് നോര്‍ത്തേണ്‍ അയര്‍ലണ്ടിലേക്കുള്ള സന്ദര്‍ശനം 95-കാരി അവസാന നിമിഷം റദ്ദാക്കിയത്. ഇതോടെ രാജ്ഞിയുടെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്തു. 

എന്നാല്‍ സ്‌കോട്ട്‌ലണ്ട് യാത്ര റദ്ദാക്കിയത് വിശ്രമിക്കാനുള്ള ഡോക്ടറുടെ ഉപദേശം മാനിച്ച് മാത്രമാണെന്നാണ് കൊട്ടാര ശ്രോതസ്സുകളുടെ വെളിപ്പെടുത്തല്‍. വിന്‍ഡ്‌സറില്‍ നിന്നും ഗ്ലാസ്‌ഗോയിലേക്ക് 800 മൈല്‍ ദൈര്‍ഘ്യമുള്ള യാത്ര നടത്തുന്നത് ഈ ഘട്ടത്തില്‍ രാജ്ഞിയെ സംബന്ധിച്ച് ബുദ്ധിപരമാകില്ലെന്നും മറ്റൊരു ശ്രോതസ്സ് വെളിപ്പെടുത്തി. 

'വിശ്രമിക്കാനുള്ള ഉപദേശം ലഭിച്ചതോടെ വിന്‍ഡ്‌സര്‍ കാസിലില്‍ നിന്നും ചെറിയ തോതിലുള്ള ഉത്തരവാദിത്വ നിര്‍വ്വഹണത്തിലേക്കാണ് രാജ്ഞി നീങ്ങിയത്. ഗ്ലാസ്‌ഗോയിലേക്കള്ള ദീര്‍ഘദൂര യാത്ര ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്', കൊട്ടാര വക്താവ് വിശദമാക്കി. എന്നാല്‍ കഴിഞ്ഞ ആഴ്ച രാജ്ഞിയെ ആശുപത്രിയില്‍ കൊണ്ടുപോയത് എന്തിനാണെന്ന് ഇപ്പോഴും കൊട്ടാരം വ്യക്തമാക്കിയിട്ടില്ല.

നോര്‍ത്തേണ്‍ അയര്‍ലണ്ട് സന്ദര്‍ശനം റദ്ദാക്കി രാജ്ഞി വിന്‍ഡ്‌സറില്‍ വിശ്രമത്തിലാണെന്നാണ് കൊട്ടാരം അവകാശപ്പെട്ടതെങ്കിലും 36 മണിക്കൂറിന് ശേഷം വാര്‍ത്ത ചോര്‍ന്നതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വക്താവ് സ്ഥിരീകരിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.