CURRENCY RATE -
1 GBP :
100.35 INR
1 EUR :
83.52 INR
1 USD :
75.04 INR
Last Updated :
1 Hours 50 Minutes 4 Seconds Ago
Breaking Now

ഡെന്ന ആന്‍ ജോമോന്റെ ഇംഗ്ലീഷ് ആല്‍ബം 'ONCE ME'ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു; അതിഥികള്‍ ആയി എത്തുന്നത് നിരവധി പ്രമുഖര്‍

ലണ്ടന്‍ . ബ്രിട്ടനിലും മലയാളി ഉള്ളിടത്തെല്ലാം  ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രിട്ടീഷ് മലയാളിയായ  ഡെന്ന ആന്‍ ജോമോന്‍ വരികളെഴുതി,പാടി, അഭിനയിച്ച  സംഗീത ആല്‍ബം നവംബര്‍ 13 ശനിയാഴ്ച്ച റിലീസ് ചെയ്യുന്നു.കൊച്ചിന്‍ കലാഭവന്‍ ലണ്ടന്റെ ഫേസ്ബുക്ക് പേജിലൂടെയുള്ള ഒഫീഷ്യന്‍ റിലീസ് ലൈവ്  പ്രോഗ്രാം ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം  നിര്‍വ്വഹിക്കും. ബ്രിട്ടനിലെയും , മലയാളത്തിന്റെയും രാഷ്ട്രീയ സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പ്രമുഖരാണ് ലോകമലായാളികള്‍ക്ക് തന്നെ അഭിമാനമായ ഡെന്ന മോളുടെ ഈ സംഗീത ആല്‍ബത്തിന് ആശംസകളും ആയെത്തുന്നത് . മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ ഉത്ഘാടനതിനുശേഷം  പത്മഭൂഷണ്‍ കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി  കെ എസ് ചിത്രയും, ഗായകന്‍ ,ജി. വേണുഗോപാലും ആശംസകള്‍ അര്‍പ്പിക്കും തുടര്‍ന്ന്  യൂകെയിലെ ലേബര്‍,കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖരായ  ക്രിസ് സ്‌കിഡ്‌മോര്‍ എംപി (മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ യൂണിവേഴ്‌സിറ്റീസ് റിസേര്‍ച്ച് ആന്റ് സയന്‍സ്, ബ്രിസ്‌റ്റോള്‍), ഡാറന്‍ ജോണ്‍സ് എംപി (ഷാഡോ മിനിസ്റ്റര്‍ ബ്രിസ്‌റ്റോള്‍), വീരേന്ദ്ര ശര്‍മ്മ എംപി ഈലിംഗ് സൗത്താള്‍,ചെയര്‍മാന്‍  ഓഫ് ഇന്‍ഡോ ബ്രിട്ടീഷ് പാര്‍ലിമെന്റ്ററി ഗ്രൂപ്പ്), മാര്‍ട്ടിന്‍ ഡേ എംപി (സ്‌കോട്ടിഷ്  നാഷണല്‍ പാര്‍ട്ടി), രാജേഷ് അഗര്‍വാള്‍ (ഡെപ്യൂട്ടി മേയര്‍ ഓഫ് ലണ്ടന്‍ ഫോര്‍ ബിസിനസ്), കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് (കാബിനറ്റ് മെമ്പര്‍ ആന്റ് എക്‌സ് മേയര്‍ ഓഫ് ലണ്ടന്‍), കൗണ്‍സിലര്‍ ഫിലിപ്പ് എബ്രഹാം (എക്‌സ് മേയര്‍ ഓഫ് ലൗട്ടന്‍ ), കൗണ്‍സിലര്‍ ടോം ആദിത്യ (എക്‌സ് മേയര്‍ ഓഫ് ബ്രാഡ്‌ലി സ്റ്റോക്ക്, ബ്രിസ്‌റ്റോള്‍ ആന്റ് കാബിനറ്റ് ലീഡര്‍), കൗണ്‍സിലര്‍ ഡോ. ശിവകുമാര്‍ (വെല്‍വിന്‍ പാരിഷ് കൗണ്‍സില്‍ ), മനോജ് പിള്ള (യുക്മ നാഷണല്‍ പ്രസിഡന്റ്), അഡ്വക്കേറ്റ് എബി സെബാസ്റ്റ്യന്‍ (നാഷണല്‍ വൈഡ് പ്രസിഡന്റ് യുക്മ),ഡീക്കന്‍ ജോയ്‌സ് ജെയിംസ് (വേള്‍ഡ് മലയാളി ഫ്രേഡേഷന്‍ യുകെ പ്രെസിഡണ്ട്,ഡയറക്ടര്‍ മാഗ്‌നവിഷന്‍ ടിവി),മാളവിക അനില്‍കുമാര്‍ (ഐഡിയ സ്റ്റാര്‍ സിംഗര്‍ ,സ്വര മ്യൂസിക് അക്കാഡമി)ജെയ്‌സണ്‍ ജോര്‍ജ് (ഡയറക്ടര്‍ ഓഫ് കലാഭവന്‍ ലണ്ടന്‍, ജോസ് കുമ്പിളുവേലില്‍,ജര്‍മനി(മാധ്യമ പ്രവര്‍ത്തകന്‍ പ്രവാസി ഓണ്‍ലൈന്‍ ) സണ്ണി പി മത്തായി (കെ.സി.എഫ് വാറ്റ്‌ഫോര്‍ഡ് ട്രസ്റ്റീ, 7 ബീറ്റ്‌സ് സംഗീതോത്സവം കോര്‍ഡിനേറ്റര്‍) ഡെന്നാ ആന്‍ ജോമോന്‍, സന്തോഷ നമ്പ്യാര്‍(മ്യൂസിക് ഡയറക്ടര്‍ ,ഗ്രെഡഡ് കിബോര്‍ഡിസ്‌റ് ,വോക്‌സ് ആഞ്ചല സ്റ്റുഡിയോ )ബോബി രാമനാഥന്‍ (ഫിലിം മേക്കര്‍ ഐസ് മീഡിയ യുകെ ),ജോമോന്‍ മാമ്മൂട്ടില്‍  എന്നിവരും പങ്കെടുക്കും. പ്രശസ്ത കവയത്രിയും അവതാരകയുമായ രശ്മി പ്രകാശ് ആണ് ഫേസ്ബുക് ലൈവിലൂടെ അവതാരകയായെത്തുന്നത്.

ഇതേസമയം തന്നെ പ്രശസ്ത മലയാള സിനിമാ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂട ശനിയാഴ്ച  ഗാനം റിലീസ് ചെയ്യും. യുകെ സമയം വൈകിട്ട് മൂന്നു മണിക്കും ഇന്ത്യന്‍ സമയം വൈകിട്ട് 8.30നുമാണ് റിലീസിംഗ്. പ്രശസ്ത സിനിമാ താരങ്ങളായ ജോണി ആന്റണി, സാന്ദ്രാ തോമസ്, ജയസൂര്യ, സലിം കുമാര്‍,  പത്മഭൂഷണ്‍ പുരസ്‌കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ വാനമ്പാടി   കെ.എസ് ചിത്രയും, ജി വേണുഗോപാല്‍,മധു ബാലകൃഷ്ണന്‍, സ്റ്റീഫന്‍ ദേവസി, പ്രമുഖ സൂപ്പര്‍ ഹിറ്റ് സംവിധായകരായ അജയ് വാസുദേവ് ( സിനിമ :രാജാധിരാജ, ഷൈലോക് ,മാസ്റ്റര്‍പീസ് ) ജിബു ജേക്കബ് (സിനിമ: വെള്ളിമൂങ്ങ,മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ ,ഏറ്റവും പുതിയ സിനിമ: എല്ലാം ശരിയാകും ) മിന്‍മിനി, രഞ്ജിനി ജോസ്, മാളവിക അനില്‍കുമാര്‍  (ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം) സുബി തോമസ് (ഫ്‌ളവേഴ്‌സ് ടീവീ  ഓപ്പറേഷനല്‍ ഹെഡ് യു.എസ് .എ ) എന്നിവരുടെ ഫേസ്ബുക്ക് പേജുകല്‍ലൂടെയാണ് റിലീംസിംഗ്. . കേരളത്തില്‍  ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശികളായ  ഗായകന്‍ കൂടിയായ ജോമോന്‍ മാമ്മൂട്ടില്‍ ,ജിന്‍സി ജോമോന്‍ ദമ്പതികളുടെ പുത്രിയാണ് ലണ്ടനടുത്ത്  ബെഡ്‌ഫോര്‍ഡില്‍ താമസിക്കുന്ന എ ലെവല്‍ വിദ്യാര്‍ഥിനിയായ ഡെന്ന , ഡിയോണ്‍ ഏക സഹോദരനാണ് .

 
കൂടുതല്‍വാര്‍ത്തകള്‍.